ഗ്രനേഡുമായി പ്രതിപക്ഷം നിയമസഭയില്‍
- Last Updated on 18 June 2012
തിരുവനന്തപുരം: എസ്.എഫ്.ഐ വിദ്യാര്‍ത്ഥി മാര്‍ച്ചിന് നേരെ പോലീസ് പ്രയോഗിച്ച ഗ്രനേഡുമായി പ്രതിപക്ഷം നിയമസഭയിലെത്തി. മാരകായുധങ്ങള്‍ നിയമസഭയില്‍ കൊണ്ടുവരരുതെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ താക്കീത് നല്‍കി.
തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള പോലീസിന്റെ അതിക്രമത്തില്‍ അടിയന്തിരപ്രമേയം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
ഇ.പി ജയരാജനാണ് പ്രതിഷേധസൂചകമായി ഗ്രനേഡുമായി നിയമസഭയിലെത്തിയത്. പോലീസിന്റെ ക്രൂരമര്‍ദ്ദനത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റുവെന്നും, അതില്‍ ശക്തമായ ഭാഷയില്‍ പ്രതിഷേധിക്കുന്നുവെന്നും പ്രതിപക്ഷം സഭയെ അറിയിച്ചു.