തിരുവനന്തപുരത്ത് എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം
- Last Updated on 18 June 2012
- Hits: 35
തിരുവനന്തപുരം: അനീഷ് രാജന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് ആരംഭിച്ച മാര്‍ച്ച്
സ്‌പെന്‍സര്‍ ജംഗ്ഷനില്‍ പോലീസ് തടഞ്ഞതിനെതുടര്‍ന്ന് വിദ്യാര്‍ഥികള്‍ അരമണിക്കൂറോളം റോഡില്‍ കുത്തിയിരിന്നു. പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവര്‍ത്തകര്‍ അതിനു വിസമ്മതിച്ചു.
ഇതിനിടെ ഒരു സംഘം യൂണിവേഴ്‌സിറ്റി കോളജിനുള്ളിലേക്ക് കടന്നുകയറി പോലീസിന് നേര്‍ക്ക് കല്ലെറിയുകയും ചെയ്തു. ഇതെതുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു.