സെല്‍വരാജ് സത്യപ്രതിജ്ഞ ചെയ്തു
- Last Updated on 18 June 2012
- Hits: 36
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ യു. ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ആര്‍. സെല്‍വരാജ് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയില്‍ ദൈവനാമത്തിലാണ് സെല്‍വരാജ് സത്യപ്രതിജ്ഞ ചെയ്തത്.
ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ച ഉപതിരഞ്ഞെടുപ്പില്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി സി.പി.എമ്മിലെ എഫ്. ലോറന്‍സിനെ 6334 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം തോല്‍പ്പിച്ചത്. ബി.ജെ.പി. സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ 30507 വോട്ടുകളോടെ മൂന്നാം സ്ഥാനത്തായി. ആര്‍. സെല്‍വരാജിന് (കോണ്‍-ഐ) 52528 വോട്ടുകളും എഫ്. ലോറന്‍സിന് 46194 വോട്ടുകളും കിട്ടി.
211-ല്‍ സി.പി.എം. സ്ഥാനാര്‍ഥിയായി നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആര്‍. സെല്‍വരാജ് പാര്‍ട്ടിയില്‍ നിന്നും നിയമസഭയില്‍ നിന്നും രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പിന്നീട് അദ്ദേഹം കോണ്‍ഗ്രസ്സ് ഐയില്‍ ചേരുകയായിരുന്നു. സെല്‍വരാജിന്റെ വിജയം നിയമസഭയില്‍ കക്ഷിനിലയിലും യു.ഡി.എഫിന് ശക്തി പകരുന്നതാണ്. 140 അംഗ സഭയില്‍ യു.ഡി. എഫ്. പക്ഷത്ത് ഇനി 73 പേരുണ്ട്. ഇടതുപക്ഷത്തിന് 68-ല്‍ നിന്ന് 67 ആയി കുറഞ്ഞു.