ഇന്ത്യയ്ക്ക് താലിബാന്റെ അഭിനന്ദനം
- Last Updated on 17 June 2012
- Hits: 5
കാബൂള്‍ : അഫ്ഗാനിസ്താനിലെ സൈനിക നടപടികളില്‍ അമേരിക്കയെ ചെറുക്കുന്നതിന് ഇന്ത്യയ്ക്ക് താലിബാന്റെ അഭിനന്ദനം. മേഖലയില്‍ ഇന്ത്യയ്ക്ക് സവിശേഷമായ ഒരു സ്ഥാനമാണുള്ളത്. അഫ്ഗാന്‍ ജനതയുടെ ആഗ്രഹങ്ങളെയും സ്വാതന്ത്ര്യനുവേണ്ടിയുള്ള അവരുടെ അഭിവാഞ്ചയെയും കുറിച്ച് ഇന്ത്യയ്ക്ക് നല്ല ധാരണയുണ്ട്. അമേരിക്കയുടെ
വിനോദത്തിന് അരുനിന്ന് ഇന്ത്യ ഒരു ദുരന്തത്തിന്റെ ഭാഗമാകുമെന്ന് കരുതേണ്ടതില്ല-ഒരു പ്രസ്താവനയില്‍ താലിബാന്‍ പറഞ്ഞു. യു. എസ്. ഡിഫന്‍സ് സെക്രട്ടറി ലിയോണ്‍ പെനേറ്റയെ വെറുംകൈയോടെ മടക്കിയതിനും താലിബാന്‍ ഇന്ത്യയ്ക്കുമേല്‍ അഭിനന്ദന വര്‍ഷം ചൊരിഞ്ഞിരിക്കുകയാണ്.