കുളിമുറിയില്‍ തെന്നിവീണ എസ്.ജാനകിയ്ക്ക് പരിക്കേറ്റു
- Last Updated on 07 February 2012
തിരുപ്പതി: ചലച്ചിത്ര പിന്നണി ഗായിക എസ്.ജാനകിയ്ക്ക് കുളിമുറിയില്‍ തെന്നിവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുപ്പതി ശ്രീവെങ്കിടേശ്വര ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുകയാണ് അവര്‍.
തിരുപ്പതി ക്ഷേത്രത്തില്‍ തിങ്കളാഴ്ച നടന്ന സംഗീതാര്‍ച്ചനയ്ക്ക് ശേഷം ഹോട്ടലില്‍ വിശ്രമിക്കുകയായിരുന്ന എസ്.ജാനകി ചൊവ്വാഴ്ച രാവിലെയാണ് കുളിമുറിയില്‍ തെന്നിവീണത്. തലയ്ക്കുള്ളില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജാനകിയെ തീവ്രപരിചണ വിഭാഗത്തിലേയ്ക്ക് മാറ്റിയത്.