- 18 June 2012
ഡച്ച് ദുരന്തം പൂര്‍ണം
ഖാര്‍ക്കീവ്: കളിജയിക്കണമെങ്കില്‍, ഗോളടിക്കണമെന്ന ബാലപാഠം ഡച്ച് ടീമിനെ പഠിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ യൂറോയുടെ ക്വാര്‍ട്ടറില്‍ കടന്നു. തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ ദുരന്തം പൂര്‍ത്തിയാക്കി ഹോളണ്ട് നാട്ടിലേക്കും. തന്റെ വിമര്‍ശകര്‍ക്ക് രണ്ട് മനോഹരമായ ഗോളുകളിലൂടെ മറുപടി പറഞ്ഞ ക്രിസ്റ്റ്യാനോയാണ് പോര്‍ച്ചുഗലിന്റെ വിജയശില്പി.
- 17 June 2012
പോളിഷ് സ്വപ്നം പൊലിഞ്ഞു
വാക്രാവ്: ആതിഥേയ സ്വപ്നങ്ങള്‍ തകിടം മറിച്ച് ചെക്ക് റിപ്പബ്ലിക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാര്‍ട്ടര്‍ ഫൈനലില്‍. ആദ്യ മത്സരത്തില്‍ റഷ്യയോട് 4-1ന് തോറ്റ ചെക്ക് ടീം, അവസാന മത്സരത്തില്‍ പോളണ്ടിനെ ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പിച്ചാണ് നോക്കൗട്ടിലെത്തുന്ന ആദ്യ ടീമായി മാറിയത്. 72-ാം മിനിറ്റില്‍ പീറ്റര്‍ യിറാച്ചെക്ക് നേടിയ ഗോളാണ് ചെക്കിനെ
- 16 June 2012
കരുത്തോടെ ഫ്രാന്‍സ്
ഡൊണെറ്റ്‌സ്‌ക്: ആദ്യ കളിയില്‍ ഇംഗ്ലണ്ടിനെതിരെ മറന്നുവെച്ചതൊക്കെ ഫ്രാന്‍സ് പുറത്തെടുത്തു. ആദ്യ മത്സരത്തില്‍ സ്വീഡനെ പരാജയപ്പെടുത്തിയതിന്റെ ആവേശവുമായെത്തിയ യുക്രൈനെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്കുള്ള സാധ്യത ബലപ്പെടുത്തി.