10August2012

You are here: Home Kerala മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വിട്ടുവീഴ്ചയില്ല - കെ.എം.മാണി

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വിട്ടുവീഴ്ചയില്ല - കെ.എം.മാണി

കോട്ടയം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഇതുവരെയുള്ള നിലപാടുകളില്‍ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടുപോകുന്ന പ്രശ്‌നമില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി വ്യക്തമാക്കി. കോട്ടയത്ത് പാര്‍ട്ടി സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിനു മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകുന്നതില്‍ പാര്‍ട്ടിക്ക് അതൃപ്തിയുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഈ സമീപനം ശരിയല്ല. കേരളത്തിന്റെ സുരക്ഷ ഇതുവരെ ഉറപ്പാക്കിയിട്ടില്ല. പുതിയ ഡാം നിര്‍മ്മിക്കുന്നതിന് പാരിസ്ഥിതിക അനുമതി ഉടന്‍ നല്‍കണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര പരിസ്ഥിതി മന്ത്രിക്കും നിവേദനം നല്‍കും. ഡാം നിര്‍മ്മിക്കാന്‍ ബജറ്റില്‍ പണം ഉള്‍പ്പെടുത്തും.

മന്ത്രി പി.ജെ.ജോസഫും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രാത്രി ഒമ്പതരയോടെയാണ് കോട്ടയത്ത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ യോഗം ആരംഭിച്ചത്.

Newsletter