10May2012

You are here: Home Movies Hollywood

മഡോണയുടെ നഗ്നചിത്രം ലേലത്തിന്‌

ലണ്ടന്‍: ലോകപ്രശസ്ത മോഡലും ഗായികയുമായ മഡോണയുടെ നഗ്നചിത്രം വില്‍പ്പനയ്ക്ക്. സിഗരറ്റ് വലിക്കുന്ന മഡോണയുടെ നഗ്നരൂപമാണ് ലേലത്തിന് വെച്ചിരിക്കുന്നത്. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ സ്റ്റീവന്‍ മീസെല്‍ എടുത്ത ചിത്രം ന്യൂയോര്‍ക്കിലെ ബോന്‍ഹാമിലെ ഒരു ആര്‍ട്ട് ഗാലറിയിലാണ് ചിത്രം വില്‍പ്പനയ്ക്കായി എത്തിയത്.

Read more...

  • Written by Ajith
  • Hits: 1

ഒടുവില്‍ ആഞ്ജലീനയ്ക്കും പിറ്റിനും കല്യാണം

ലോസ് ആഞ്ജലിസ് :ഹോളിവുഡ് സിനിമാ താരങ്ങളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വിവാഹിതരാവാന്‍ തീരുമാനിച്ചു. വിവാഹത്തീയതി നിശ്ചിയിച്ചിട്ടില്ലെന്ന് പിറ്റിന്റെ വക്താവ് അറിയിച്ചു. 

പ്രശസ്ത താരങ്ങളായ ബ്രാഡ് പിറ്റും(48) ആഞ്ജലീന(36)യും 2005 മുതല്‍ ഒരുമിച്ചു

Read more...

  • Written by Ajith
  • Hits: 3

AAA വിവാദചിത്രം 23 വര്‍ഷത്തിന് ശേഷം പ്രദര്‍ശനത്തിനെത്തി

 

ലണ്ടന്‍: വിവാദപ്രമേയത്തിന്റേയും വിവാദരംഗങ്ങളുടേയും പേരില്‍ 23 വര്‍ഷം നിരോധിക്കപ്പെട്ട് വെളിച്ചം കാണാതിരുന്ന ബ്രിട്ടീഷ് ചിത്രം 'വിഷന്‍ ഓഫ് എക്സ്റ്റസി' യൂറോപ്പില്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഡിവിഡി കോപ്പികളാണ് വിതരണത്തിനായി എത്തിയത്. ക്രിസ്തുവിന്റെ ക്രൂശിതരൂപത്തോട് ലൈംഗിക അഭിനിവേശം തോന്നുന്ന സെന്റ് തേരസായുടെ കഥയാണ് 20 മിനിറ്റുള്ള ഈ ഹൃസ്വചിത്രം. പതിനാറാം നൂറ്റാണ്ടില്‍ സ്‌പെയിനില്‍ ജീവിച്ചിരുന്ന കന്യാസ്ത്രീയാണ് പിന്നീട് വിശുദ്ധയായ സെന്റ്  തെരേസ.  

ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്‍ (ബി.ബി.എഫ്.സി) പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ മാത്രം കാണാനുള്ള ചിത്രങ്ങളുടെ വിഭാഗത്തില്‍ പെടുത്തിയാണ് ഇപ്പോള്‍ ചിത്രത്തിന് അനുമതി നല്‍കിയിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന ലൈംഗിക ദുസ്സൂചനകള്‍ ഉള്ള ചിത്രം എന്ന വിമര്‍ശനവുമായാണ് 1989 ല്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. 

ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡിന്റെ 99 വര്‍ഷത്തെ ചരിത്രത്തില്‍ ഈ രീതിയില്‍ നിരോധനം ഏര്‍പ്പെടുത്തിയ ഏകചിത്രവും വിഷന്‍ ഓഫ് എക്സ്റ്റസി ആണ്. നിഗെല്‍ വിന്‍ഗ്രോവ് സംവിധാനം ചെയ്ത ചിത്രം സെന്റ് തേരസായും ക്രിസ്തുവും തമ്മിലുള്ള ബന്ധമാണ് വേറിട്ട രീതിയില്‍ അനാവരണം ചെയ്യുന്നത്. 

ചിത്രം നിരോധിച്ചതിനെതിരെ 1989 ല്‍ തന്നെ സംവിധായകന്‍ യൂറോപ്യന്‍ കോടതിയെ സമീപ്പിച്ചിരുന്നു. എന്നാല്‍ അനുമതി ലഭിച്ചില്ല. 2008 ല്‍ ഇത് സംബന്ധിച്ച നിയമം ഇല്ലാതായതോടെ വീണ്ടും ചിത്രം പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ നടത്തുകയായിരുന്നു. ചിത്രം റിലീസ് ചെയ്യുന്നത് ലോകമെമ്പാടും ക്രൈസ്തവര്‍ വിശുദ്ധവാരം ആചരിക്കുമ്പോഴാണ് എന്നതും ശ്രദ്ധേയമാണ്.

  • Written by Ajith
  • Hits: 6

Newsletter