സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കില്ല: പിണറായി
- Last Updated on 05 February 2012
തിരുവന്തപുരം: രാഷ്ട്രീയ ഉപജാപങ്ങളിലൂടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജനവിധി മാനിച്ച് പ്രതിപക്ഷത്തിരിക്കാനാണ് സി.പി.എം തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ ശക്തമായി നേരിടും.
ഇതിന്റെ ഭാഗമായി പ്രക്ഷോഭവും സമരങ്ങളും നടത്തും. ഇതിലൂടെ സര്‍ക്കാരിന്റെ സ്വാഭാവികമായ അന്ത്യമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
ക്രൈസ്തവരെ അപമാനിക്കാന്‍ സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവും ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് അന്ത്യ അത്താഴവുമായി ബന്ധപ്പെട്ട ബോര്‍ഡ് തിരുവനന്തപുരത്ത് വച്ചത്. ഇതുമായി പാര്‍ട്ടിക്ക് ബന്ധമില്ല. ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പ്രവര്‍ത്തര്‍ ബോര്‍ഡ് എടുത്തുമാറ്റി. അന്ന് ചിലര്‍ ബോര്‍ഡിന്റെ ഫോട്ടോ എടുത്തിരുന്നു. അതാണ് ചില പത്രങ്ങളില്‍ വന്നത്. ആരും ആവശ്യപ്പെടാതെ പ്രവര്‍ത്തകര്‍ തന്നെ ബോര്‍ഡ് എടുത്തു മാറ്റുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.എമ്മില്‍ ഇപ്പോള്‍ വിഭാഗീയതയില്ല.പ്രാദേശികമായി ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് ഉളളത്. ബന്ധപ്പെട്ട ജില്ലാ കമ്മിറ്റികള്‍ക്ക് അവ പരിഹരിക്കാന്‍ കഴിയും. സംസ്ഥാന സെക്രട്ടറിസ്ഥാനം ഒഴിയണോ എന്നകാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.