30August2012

Breaking News
ഖമനയിയുമായും നിജാദുമായും മന്‍മോഹന്‍ കൂടിക്കാഴ്ച നടത്തി
വിമാന റാഞ്ചല്‍ വാര്‍ത്ത ആശങ്ക പടര്‍ത്തി
നരോദപാട്യ കൂട്ടക്കൊല: മുന്‍മന്ത്രി അടക്കം 32 പേര്‍ കുറ്റക്കാര്‍
ടാങ്കര്‍ അപകടം: മരണം ആറായി
മിറ്റ് റൊമിനി യു.എസ്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി
കസബിന്റെ വധശിക്ഷ ശരിവെച്ചു
ഇന്ന് തിരുവോണം
ഐസക് ചുഴലിക്കാറ്റ് ന്യൂ ഓര്‍ലിയന്‍സിലേക്ക്
പാര്‍ലമെന്റ് ആറാംദിവസവും സ്തംഭിച്ചു
ഓണത്തിന് നിലവാരമില്ലാത്ത പാല്‍ ഒഴുകുന്നു

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഭിന്നത രൂക്ഷം

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പ്രതിപക്ഷത്ത് അവ്യക്തതയും ഭിന്നതയും തുടരുന്നു. സ്ഥാനാര്‍ഥിത്വം ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച ചേര്‍ന്ന എന്‍.ഡി.എ. യോഗം സമവായമാകാതെ പിരിഞ്ഞു. രാഷ്ട്രപതി പദത്തിലേക്ക് മത്സരിക്കണമോ, മത്സരിച്ചാല്‍ സ്ഥാനാര്‍ഥി ആരാവണം എന്നീ രണ്ട് കാര്യങ്ങളിലും എന്‍.ഡി.എ.യ്ക്കുള്ളില്‍ ഭിന്നതയുണ്ട്

. യു.പി.എ. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും മുഖ്യ പ്രതിപക്ഷക്യാമ്പ് തികഞ്ഞ അനിശ്ചിതത്വത്തിലാണ്.

എന്‍.ഡി.എ. വര്‍ക്കിങ് ചെയര്‍മാന്‍ കൂടിയായ മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി നേതാക്കളുമായും എന്‍.ഡി.എ. യുടെ മുഖ്യമന്ത്രിമാരുമായും ചര്‍ച്ച നടത്തുമെന്ന് എന്‍.ഡി.എ. കണ്‍വീനര്‍ ശരത് യാദവ് അറിയിച്ചു. ഇതിനുശേഷം എന്‍.ഡി.എ. യോഗം ചേര്‍ന്ന് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്‍.ഡി.എ. യിലെ പ്രധാന കക്ഷികളില്‍ ഒന്നായ ജെ.ഡി.യു.വിന് പ്രണബ് മുഖര്‍ജിക്ക് എതിരെ മത്സരിക്കുന്നതില്‍ താത്പര്യക്കുറവുണ്ട്. ഇതാണ് ഭിന്നതയുടെ പ്രധാന കാരണം. 

ജയസാധ്യത കുറവായതിനാല്‍ ബി.ജെ.പി. നേതൃത്വത്തിലെ ഒരു വിഭാഗവും മത്സരത്തോട് താത്പര്യം പ്രകടിപ്പിക്കുന്നില്ല. മമതാ ബാനര്‍ജി മുന്നോട്ടുവെച്ചിട്ടുള്ള സ്ഥാനാര്‍ഥി ഡോ. അബ്ദുല്‍കലാം മത്സരരംഗത്തുണ്ടെങ്കില്‍അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ എന്‍.ഡി.എ.യില്‍ ഒരു വിഭാഗം സന്നദ്ധമായേനെ. സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലെ ചിലര്‍ ഈ അഭിപ്രായക്കാരാണ്. മത്സര രംഗത്തുള്ളപി.എ. സങ്മയോട് അദ്വാനി ഉള്‍പ്പടെയുള്ളവര്‍ക്ക് താത്പര്യമുണ്ടെങ്കിലും എന്‍.ഡി.എ.യില്‍ ഇക്കാര്യത്തില്‍ പൊതുസ്വീകാര്യത ഇല്ല.

അതിനിടെ മത്സരരംഗത്ത് ഉറച്ചുനില്‍ക്കുന്ന എന്‍.സി.പി. നേതാവ് പി.എ. സങ്മ തന്നെ പിന്തുണയ്ക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യന്ത്രി മമതാ ബാനര്‍ജിയോട് ഫോണില്‍ ആവശ്യപ്പെട്ടു. മമത നിര്‍ദേശിച്ച ഡോ. എ.പി.ജെ. അബ്ദുല്‍കലാം മത്സരംഗത്തുനിന്ന് പിന്മാറിയ കാര്യവും സങ്മ മമതയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ മത്സരരംഗത്ത് നിന്ന് പിന്‍മാറി കലാമിനെ പിന്തുണയ്ക്കാനാണ് മമത തുടര്‍ന്നും ആവശ്യപ്പെട്ടതെന്ന് സങ്മ പറഞ്ഞു. മത്സരത്തില്‍ നിന്ന്പിന്‍മാറാന്‍ എന്‍.സി.പി. നേതൃത്വം ആവശ്യപ്പെട്ടിട്ടും സങ്മ വഴങ്ങിയിട്ടില്ല.

അതേസമയം പി.എ. സങ്മ രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരരംഗത്തുള്ളിടത്തോളം കാലം തങ്ങളുടെ പിന്തുണ അദ്ദേഹത്തിനായിരിക്കുമെന്ന് അദ്ദേഹത്തെ അനുകൂലിച്ച് ആദ്യം രംഗത്തെത്തിയ ബിജുജനതാദള്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാര്‍ട്ടിനിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് ബി.ജെ.ഡി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് അര്‍ജുന്‍ ചരണ്‍ സേഥി പറഞ്ഞു.ബി.ജെ.പി. ക്കുള്ളിലെ ഭിന്നതയാണ് എന്‍.ഡി.എ.തീരുമാനം വൈകിപ്പിക്കുന്ന മറ്റൊരു ഘടകം. പ്രണബ് മുഖര്‍ജിക്ക് എതിരെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കണമെന്ന പക്ഷക്കാരാണ് എല്‍.കെ. അദ്വാനിയും സുഷമാ സ്വരാജും. 2014-ലെ പൊതു തിരഞ്ഞെടുപ്പുകൂടി കണക്കിലെടുക്കുമ്പോള്‍ മത്സരമില്ലാതെ പ്രണബ് തിരഞ്ഞടുക്കപ്പെടുന്നത് രാഷ്ട്രീയമായി ഗുണകരമല്ലെന്നും അവര്‍ അഭിപ്രായപ്പെടുന്നു. മമതയുടെ കൂടി പിന്തുണ ഉറപ്പാക്കാന്‍ അദ്വാനി സങ്മയോട് ആവശ്യപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. 

പ്രണബ് മുഖര്‍ജിയെ സമവായത്തിലൂടെ തിരഞ്ഞെടുക്കുക എന്ന നിര്‍ദേശം എന്‍.ഡി.എ. യോഗത്തില്‍ ജെ.ഡി.യു. മുന്നോട്ടുവെച്ചു. എന്നാല്‍ അദ്വാനി ഇതിനെ ശക്തമായി എതിര്‍ത്തതായാണ് അറിയുന്നത്. മത്സരസാധ്യത പരമാവധി തേടണമെന്ന അഭിപ്രായമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. എസ്.പി.യും ബി.എസ്.പി.യും പ്രണബിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശക്തമായ മത്സരത്തിനുള്ള സാധ്യത കുറവാണെന്ന അഭിപ്രായവും ഉയര്‍ന്നു. ഇടതുപാര്‍ട്ടികളുടെ നിലപാട്കൂടി അറിഞ്ഞശേഷം തീരുമാനം എടുക്കാമെന്ന നിര്‍ദേശം മറ്റു ചില നേതാക്കള്‍ മുന്നോട്ടു വെച്ചു.

അതേസമയം എന്‍.ഡി.എ. യോഗത്തില്‍ നിന്നും ബി.ജെ.പി.യുടെ ആദ്യ സഖ്യകക്ഷികളില്‍ഒന്നായ ശിവസേന വിട്ടുനിന്നു. മത്സരം സംബന്ധിച്ച് പാര്‍ട്ടി അധ്യക്ഷന്‍ ബാല്‍ താക്കറെ തീരുമാനം എടുത്തിട്ടില്ല എന്നാണ് ഇതിനു കാരണമായി ശിവസേന പറയുന്നത്. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ വൈകിയതില്‍ ശിവസേനയ്ക്ക് പ്രതിഷേധമുണ്ടെന്നാണ് സൂചന.രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുമ്പും ശിവസേന വ്യത്യസ്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. നിലവിലെ രാഷ്ട്രപതി പ്രതിഭാപാട്ടീലിനെ ശിവസേന പിന്തുണച്ചിരുന്നു. മഹാരാഷ്ട്രയില്‍നിന്നുള്ള ആദ്യ രാഷ്ട്രപതി എന്ന നിലയിലായിരുന്നു അത്.

നിതീഷ് പറയാനിരിക്കുന്നത് 

രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രണബ്മുഖര്‍ജിക്ക് പിന്തുണ നല്‍കണമെന്ന് എന്‍.ഡി.എയില്‍ ശക്തമായി വാദിക്കുന്നയാളാണ് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍(യു) നേതാവുമായ നിതീഷ്‌കുമാര്‍. പ്രണബിന്റെ രാഷ്ട്രീയആഭിജാത്യം കണക്കിലെടുക്കണമെന്ന് അദ്ദേഹം പറയുന്നു. പ്രണബിന്റെ സ്ഥാനാര്‍ഥിത്വം യു.പി.എ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പ്രണബും നിതീഷിനെ വിളിച്ച് പിന്തുണ അഭ്യര്‍ഥിച്ചിരുന്നു. പ്രണബിന് അനുകൂലമായ നിലപാട് നിതീഷ് വൈകാതെ പരസ്യമായി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ സമവായത്തിന് തയ്യാറാകാന്‍ യു.പി.എ സഖ്യകക്ഷികളോടും അദ്ദേഹം അഭ്യര്‍ഥിച്ചേക്കുമെന്നറിയുന്നു.

Connect

Newsletter