പവര്‍ക്കട്ട്: നാട്ടുകാര്‍ പോലീസുമായി ഏറ്റുമുട്ടി
- Last Updated on 18 June 2012
- Hits: 16
ഇസ്‌ലാമാബാദ്: മണിക്കൂറുകളോളം തുടരുന്ന പവര്‍ക്കട്ടില്‍ രോഷാകുലരായ നാട്ടുകാര്‍ പോലീസുമായി ഏറ്റുമുട്ടി. നിരവധിപേര്‍ക്ക് പരിക്കേറ്റു.
പഞ്ചാബ് പ്രവിശ്യയിലെ നിരവധി നഗരങ്ങളില്‍ പവര്‍ക്കട്ടിനെതിരെ
വന്‍പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. പലയിടത്തും പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി.
പതിനെട്ട് മണിക്കൂറോളമാണ് പലയിടത്തും പവര്‍ക്കട്ട്. നിരവധിതവണ നാട്ടുകാര്‍ ഇതിനെതിരെ പരാതി നല്‍കിയെങ്കിലും അധികൃതര്‍ നടപടിയെടുത്തില്ല. തുടര്‍ന്നാണ് സംയുക്തമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.
ലാഹോറിലും ഫൈസലാബാദിലും പ്രതിഷേധപ്രകടനം നടന്നു. ചിചാവത്‌നിയില്‍ രാഷ്ട്രീയ നേതാക്കന്മാരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.