ക്രിസ്തുവിനെ ആദരിച്ചത് വോട്ടുകിട്ടാന്‍ -യു.ഡി.എഫ്.
- Last Updated on 05 February 2012
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് യേശുക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചത് ക്രൈസ്തവവോട്ടുകള്‍ വാങ്ങാന്‍ പറ്റുമോ എന്ന് പരീക്ഷിക്കാനുള്ള തട്ടിപ്പാണെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍.
ക്രൈസ്തവ സമൂഹത്തിന് വേദനയും പ്രതിഷേധവുമുണ്ടാക്കിയ ഈ നടപടികളില്‍ നിന്ന് സി.പി.എം. പിന്മാറണം. നിരീശരത്വം അടിസ്ഥാനമാക്കി ഉറച്ചുനില്‍ക്കുന്ന പാര്‍ട്ടിക്ക് എങ്ങനെ ദൈവപുത്രനെ ആദരിച്ച് ബോര്‍ഡുകള്‍ വെയ്ക്കാന്‍ കഴിയും? ദൈവനാമത്തില്‍ സി.പി.എം. എം.എല്‍.എ.മാര്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അതിനെ ആക്ഷേപിക്കുകയും അവര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്യാന്‍ മുന്‍കൈ എടുത്ത പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും പാര്‍ട്ടിക്കും ഇക്കാര്യത്തിലുള്ള ആത്മാര്‍ത്ഥതയെ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.