സൗദി കിരീടാവകാശിയുടെ മരണത്തില്‍ ഒബാമയുടെ അനുശോചനം
- Last Updated on 17 June 2012
- Hits: 20
ജിദ്ദ: സൗദി അറേബ്യയുടെ കിരീടാവകാശിയും മന്ത്രിസഭാ ഉപാധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദ് രാജകുമാരന്റെ (78) മരണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ അനുശോചിച്ചു.
ശനിയാഴ്ച ഉച്ചയോടെയാണ് നായിഫിന്റെ നിര്യാണം സംബന്ധിച്ച കൊട്ടാരം അറിയിപ്പ് ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ സൗദിപ്രസ്സ് പുറത്തുവിട്ടത്.
1933-ല്‍ തെക്കുപടിഞ്ഞാറന്‍ വിനോദസഞ്ചാര നഗരമായ ത്വായിഫില്‍ ജനിച്ച നായിഫ് ഇരുപതു വയസ്സ് മാത്രം പിന്നിട്ട വേളയിലാണ് ഭരണരംഗത്തെത്തിയത്. 1970-ല്‍ ആഭ്യന്തര സഹമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം 1975-ല്‍ ആഭ്യന്തരമന്ത്രിയായി. ഈ പദവിയില്‍ മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടു.
കഴിഞ്ഞ ഒക്ടോബര്‍ 27-ന് ആണ് നായിഫ് രാജകുമാരനെ കിരീടാവകാശിയായി ഭരണാധികാരി അബ്ദുള്ള രാജാവ് സ്ഥാനം ഏല്‍പ്പിച്ചത്. 2009-ല്‍ അദ്ദേഹത്തെ ഉപമുഖ്യനായും അബ്ദുള്ള രാജാവ് നിയമിച്ചിരുന്നു.