ജഗതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു; ഇന്ന് ശസ്ത്രക്രിയ
- Last Updated on 13 March 2012
കോഴിക്കോട്: കാറപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ . ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കയ്യിലെയും കാലിലെയും ഒടിവുകള്‍ ശരിയാക്കാനുള്ള ശസ്ത്രക്രിയ ചൊവ്വാഴ്ച നടത്തും. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയ അടിവയറിലെ പരിക്ക് ഭേദമായതായും ഡോക്ടര്‍മാര്‍ പറഞ്ഞു.