മന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് ഗണേഷ്‌കുമാര്‍
- Last Updated on 03 May 2012
തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. രാജിവയ്‌ക്കേണ്ട എന്ത് തെറ്റാണ് താന്‍ ചെയ്തതെന്ന് ചോദിച്ച ഗണേഷ് സുതാര്യതയും സത്യസന്ധതയും ഒരു കുറ്റമാണോ എന്ന പ്രതികരണവുമായാണ് മറുപടി പറഞ്ഞുതുടങ്ങിയത്.
അനാവശ്യമായ താല്‍പര്യങ്ങള്‍ക്കായി ഇതുവരെ ആര്‍ക്കും വഴങ്ങിയിട്ടില്ലെന്നും രാജിക്കാര്യം മുഖ്യമന്ത്രി തീരുമാനിക്കട്ടേയെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ സ്വന്തം നിലയ്ക്ക് നിയമനം നടത്തിയത് വിമര്‍ശിക്കപ്പെട്ട കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കോര്‍പ്പറേഷന്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണെന്നും കോര്‍പ്പറേഷന്റെ കീഴിലുള്ള തിയ്യറ്ററുകളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു. ചിത്രാഞ്ജലി അത്യാധുനിക നിലവാരമുള്ള സ്റ്റുഡിയോയായി ഉയര്‍ത്തുമെന്നും ഗണേഷ്‌കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.