കരസേനാ മേധാവിക്കെതിരായ ഹര്‍ജി തേജീന്ദര്‍സിങ് പിന്‍വലിച്ചു
- Last Updated on 10 May 2012
- Hits: 4
ന്യൂഡല്‍ഹി: കരസേനാ മേധാവി ജനറല്‍ വി.കെ സിങ്ങിനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി റിട്ട. ലഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍ സിങ് പിന്‍വലിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ജസ്റ്റിസുമാരായ പി സദാശിവം, ജെ ചലമേശ്വര്‍ എന്നിവര്‍ ഉല്‍പ്പെട്ട ബഞ്ചിനുമുന്നില്‍ ഹാജരായി ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി
തേടി. തുടര്‍ന്ന് കോടതി അനുമതി നല്‍കി
പ്രതിരോധമന്ത്രിയുടെ ഓഫീസില്‍ ചാരപ്രവര്‍ത്തനം നടത്തിയതില്‍ കരസേനാ മേധാവിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് തേജീന്ദര്‍ സിങ്ങ് ഹര്‍ജി നല്‍കിയത്. ഈ ആരോപണം നേരത്തേതന്നെ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. നിലവാരം കുറഞ്ഞ 600 ടട്ര ട്രക്കുകള്‍ കരസേനയ്ക്കുവേണ്ടി വാങ്ങാന്‍ തേജീന്ദര്‍ സിങ് തനിക്ക് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന് ജന. വി.കെ.സിങ്ങ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വി.കെ സിങ്ങിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചത്.