23May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ

കെ.ജി.ബിക്കെതിരായ ആരോപണം: കേന്ദ്രത്തിന് തീരുമാനമെടുക്കാം

ന്യൂഡല്‍ഹി: മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാരിന് ഉചിതമായ തീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് ജസ്റ്റിസ് ബാലകൃഷ്ണനെ നീക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട്

സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണിത്. കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ നീക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കാന്‍ കോടതി വിസമ്മതിച്ചു. 

കേന്ദ്രസര്‍ക്കാര്‍ ആരോപണങ്ങള്‍ അന്വേഷിക്കണം. അദ്ദേഹത്തിനെതിരെ നടപടി ആവശ്യമില്ലെങ്കില്‍ അക്കാര്യം പരാതിക്കാരെ അറിയിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭയുടെ ശുപാര്‍ശ പരിഗണിച്ച് രാഷ്ട്രപതിക്ക് സുപ്രീം കോടതിയോട് നിര്‍ദ്ദേശിക്കാമെന്നും ജസ്റ്റിസുമാരായ ബി.എസ് ചൗഹാന്‍, കെ.എസ് ഖേകര്‍ എന്നിവരുള്‍പ്പെട്ട് ബഞ്ച് വ്യക്തമാക്കി.

അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോമണ്‍ കോസ് എന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബന്ധുക്കളുടെ പേരില്‍ 40 കോടിയുടെ സ്വത്ത് വാങ്ങിക്കൂട്ടിയെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. 2000 ല്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ 2007 ല്‍ ചീഫ് ജസ്റ്റിസായി. 2010 മെയ് 12 ന് വിരമിച്ചു. തുടര്‍ന്നാണ് അദ്ദേഹത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത്.

Newsletter