അര്‍ജ്ജുന്‍ മുണ്ടയുടെ ആരോഗ്യനില തൃപ്തികരം
- Last Updated on 10 May 2012
റാഞ്ചി: ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജ്ജുന്‍ മുണ്ടയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യയും ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റ് നാലുപേരും സുഖം പ്രാപിക്കുന്നതായി അപ്പോളോ ഹോസ്പിറ്റല്‍ സൂപ്രണ്ട് പി.ഡി സിന്‍ഹ പറഞ്ഞു.
44 കാരനായ മുഖ്യമന്ത്രിയുടെ വലതുകാല്‍ ഒടിഞ്ഞിട്ടുണ്ട്. വലത് കൈയ്ക്കും സാരമായ പരിക്കുണ്ട്. ഗുരുതരമായ പരിക്കുകള്‍ ഇല്ലെന്ന് സി.ടി സ്‌കാന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മുഖ്യമന്ത്രി അര്‍ജ്ജുന്‍ മുണ്ട സഞ്ചരിച്ച വിമാനം ബിര്‍സ മുണ്ട വിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.