23May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ

അഭിപ്രായം പറയുന്നത് വാര്‍ത്ത സൃഷ്ടിക്കാനല്ല; മനുഷ്യത്വംകൊണ്ട് -പന്ന്യന്‍

ആലപ്പുഴ: റവലൂഷനറി മാര്‍ക്‌സിസ്റ്റ് നേതാവ് ടി.പി. ചന്ദ്രശേഖരന്റെ അരുംകൊലയെക്കുറിച്ച് അഭിപ്രായം പറയുന്നത് വാര്‍ത്ത സൃഷ്ടിക്കാനല്ല, മനുഷ്യത്വംകൊണ്ടാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പെരുവഴിയില്‍ ആരെയെങ്കിലും തല്ലിക്കൊന്നാലും ഞങ്ങള്‍ ചോദിക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജെ.എസ്.എസ്. സംസ്ഥാന സെക്രട്ടറിയായിരുന്ന ജി.പുഷ്പരാജന്റെ നേതൃത്വത്തില്‍ സി.പി.ഐ.യില്‍ ചേര്‍ന്നവരെ സ്വീകരിക്കുന്ന സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യന്‍.

മനുഷ്യന്റെ വേദനകളില്‍ പങ്കുചേരുന്ന പാര്‍ട്ടിയാണ് സി.പി.ഐ. പൊതുവില്‍ അഭിപ്രായം പറയുന്ന രാഷ്ട്രീയ പ്രവര്‍ത്തകനെ കൊലപ്പെടുത്തുന്നത് കൊലപാതക രാഷ്ട്രീയമാണ്. ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ സി.പി.ഐ.ക്ക് ആരുടെയും ഔദാര്യം ആവശ്യമില്ല. ആരും അതിന് നെറ്റിചുളിക്കേണ്ടതില്ല. തെറ്റ് ദൈവം തമ്പുരാന്‍ കാണിച്ചാലും തെറ്റാണെന്നു പറയാനുള്ള ആര്‍ജ്ജവം സി.പി.ഐ.ക്കുണ്ട്.

1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഒരുപാട് പഴികേട്ട പാര്‍ട്ടിയാണ് സി.പി.ഐ. പക്ഷേ, നേരിന്റെപാതയില്‍ത്തന്നെ നടന്നു. ഒരുവിദ്വാന്‍ പറഞ്ഞത് ഒരുകാറില്‍ കയറാനുള്ള ആളുപോലുമില്ലാത്ത പാര്‍ട്ടിയാണെന്നാണ്. ഈ പാര്‍ട്ടിയില്‍ ആളുണ്ടെന്ന് അവര്‍ കൊല്ലം സമ്മേളനത്തില്‍ കണ്ടെന്നും പന്ന്യന്‍ പറഞ്ഞു.

പഴവീട് ജങ്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ എം.പി.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.തിലോത്തമന്‍ എം.എല്‍.എ, അഡ്വ. വിമോഹന്‍ദാസ്, പി.കെ.സദാശിവന്‍പിള്ള, വി.എം.മനോഹരന്‍, ആര്‍.രമേഷ്, എം.ഡി.വാമദേവന്‍, വിനോമ, വി.പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ജി.പുഷ്പരാജന്‍ മറുപടി പ്രസംഗം നടത്തി.

Newsletter