23May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ

പിണറായിയുടെ കുലംകുത്തി പ്രയോഗം ക്രൂരം: മുഖ്യമന്ത്രി

കണ്ണൂര്‍: കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരനെക്കുറിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ കുലംകുത്തി പ്രയോഗം ക്രൂരമായിപ്പോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന വാക്കുകളും അതിനുള്ള സമയവുമെല്ലാം അവര്‍തന്നെ തീരുമാനിക്കേണ്ടതാണ്. ഇത്തരം പ്രയോഗം നടത്തുന്നവരെ ജനം

തിരുത്തും. 

കേസിലെ അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. കേസില്‍ ആരെയെങ്കിലും പിടികൂടിയാല്‍ പോരാ. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം. കൊലയ്ക്ക് പിന്നില്‍ എത്ര ഉന്നതര്‍ ഉണ്ടായാലും ഒരു ഒത്തുതീര്‍പ്പും ഉണ്ടാകില്ല. ഒരു ഗ്രാമം മുഴുവന്‍ സ്‌നേഹിച്ചിരുന്ന നേതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം കേരളത്തിനുതന്നെ അപമാനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Newsletter