ലൈംഗിക പീഡനം: നടന്‍ ട്രവോള്‍ട്ടയ്‌ക്കെതിരെ കേസ്
- Last Updated on 10 May 2012
- Hits: 5
ലോസ് ആഞ്ജലിസ്: പ്രശസ്തഹോളിവുഡ് നടനും ഗായകനുമായ ജോണ്‍ ട്രവോള്‍ട്ട ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരാള്‍ കൂടി രംഗത്ത്. ബെവര്‍ലി ഹില്‍സിലെ ഹോട്ടലില്‍ തിരുമ്മുചികിത്സയ്ക്കിടെ പീഡിപ്പിച്ചുവെന്നാരോപിച്ച് ടെക്‌സാസ് സ്വദേശി കഴിഞ്ഞയാഴ്ച കോടതിയെ സമീപിച്ചിരുന്നു. ഇരുപതു ലക്ഷം ഡോളര്‍
നഷ്ടപരിഹാരമാവശ്യപ്പെട്ടുള്ള കേസില്‍ ജോര്‍ജിയയിയില്‍ നിന്നുള്ളയാളും പങ്കുചേരുകയായിരുന്നു.
ജനവരി 16-നാണ് ടെക്‌സാസ് സ്വദേശി പീഡനത്തിനിരയായത്. ജനുവരി 28ന് അറ്റ്‌ലാന്‍റയിലെ ഹോട്ടലിലെ മുറിയില്‍ വെച്ചാണ് ട്രവോള്‍ട്ട പീഡനത്തിനു ശ്രമിച്ചതെന്നാണ് ജോര്‍ജിയക്കാരന്റെ പരാതി. രണ്ടു പരാതികളും അസംബന്ധമാണെന്ന് ട്രവോള്‍ട്ടയുടെ അഭിഭാഷകന്‍ പ്രതികരിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. സാറ്റര്‍ഡേ നൈറ്റ് ഫീവര്‍, പള്‍പ്പ് ഫിക്ഷന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനികളിലൂടെ ശ്രദ്ധേയനായ നടനാണ് 58 കാരനായ ട്രവോള്‍ട്ട. രണ്ടു തവണ ഓസ്‌കര്‍ നാമനിര്‍ദേശം നേടിയിട്ടുണ്ട്.