കാലുമാറ്റാമെന്ന മോഹം നടക്കില്ല: ചെന്നിത്തല
- Last Updated on 01 May 2012
തിരുവനന്തപുരം: യു.ഡി.എഫില്‍ ഭിന്നിപ്പുണ്ടാക്കാമെന്ന മോഹം സ്വപ്‌നം മാത്രമാണെന്നും ആരെയെങ്കിലും കാലുമാറ്റാമെന്നുമുള്ള മോഹം നടക്കില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇടതുമുന്നണി വിട്ട കക്ഷികള്‍ തിരികെ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് സി.പി.എം.
സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആയി പ്രഖ്യാപിച്ചപ്പോഴാണ് ശെല്‍വരാജ് എം.എല്‍.എ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് സിപിഎം ആരോപിക്കുന്നത്. ഇത്രയും കാലം കേസൊന്നും നിലവിലുണ്ടായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.