വെട്ടുവഴികളിലൂടെ സഞ്ചരിക്കാന്‍ ടി.പി.യുടെ ചിത്രം ഒരുങ്ങുന്നു
- Last Updated on 16 June 2012
- Hits: 3
അരൂര്‍:വെട്ടേറ്റ അമ്പത്തൊന്ന് അക്ഷരങ്ങളുടെ പശ്ചാത്തലത്തില്‍ വരച്ച ടി.പി.ചന്ദ്രശേഖരന്റെചിത്രം ഒഞ്ചിയത്തെ 'വെട്ടുവഴി' കളിലേക്ക് യാത്രയാവുകയാണ്... ജില്ലയില്‍ ആദ്യമായി ടി.പി.ചന്ദ്രശേഖരന്‍ അനുസ്മരണം നടത്തിയ എരമല്ലൂരിലെ സാംസ്‌കാരിക കൂട്ടായ്മയാണ് നിരവധിപേരുടെ പ്രതിഷേധത്തിന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രവുമായി
ഒഞ്ചിയത്തേക്ക് പോകാന്‍ ഒരുങ്ങുന്നത്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജി.ശങ്കരപ്പിള്ള എഴുതിയ 'വെട്ടുവഴി' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരമെന്ന രീതിയിലാണ് ടി.പി.ചന്ദ്രശേഖരന്റെ ചിത്രം പൂര്‍ത്തിയാകുന്നത്.
രണ്ടുതവണ സംസ്ഥാന ലളിതകലാ അക്കാദമി അവാര്‍ഡ് നേടിയ ആര്‍.വേണുവാണ് ചിത്രം വരച്ചത്. കഴിഞ്ഞ ജൂണ്‍ 9ന് എരമല്ലൂരിലെ സഫ്ദര്‍ ഹശ്മി നഗറില്‍ സാംസ്‌കാരിക കൂട്ടായ്മ ടി.പി.ചന്ദ്രശേഖരന്‍ അനുസ്മരണം നടത്തിയിരുന്നു. ഇതിന്റെ രണ്ടാംഘട്ടമെന്ന നിലയിലാണ് ടി.പി.യുടെ ചിത്രം ഒഞ്ചിയത്തേക്ക് കൊണ്ടുപോകുന്നത്.
'അവനെന്ന നീതിമൊഴിയിലെ ഓരോ അക്ഷരവും കെടുത്താന്‍ അമ്പത്തൊന്ന് വെട്ടുകള്‍ വെട്ടിയ' ഒറ്റുകാരെ തുറന്നുകാട്ടാനാണ് ഈ ചിത്രപ്രയാണമെന്നും പ്രവര്‍ത്തകര്‍ പറയുന്നു.