ആറന്‍മുള പള്ളിയോട സേവാസംഘം പ്രതിനിധികളെ തെരഞ്ഞെടുത്തു
- Last Updated on 13 March 2012
ആറന്‍മുള: ആറന്‍മുള പള്ളിയോട സേവാസംഘം പ്രതിനിധി സഭയുടെ എക്‌സിക്യുട്ടീവ് കമ്മറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കെ.വി സാംബദേവന്റെ നേതൃത്വത്തിലുള്ള പാനല്‍ വി.എന്‍ ഉണ്ണിയുടെ നേതൃത്വത്തിലുള്ള പാനലിനെതിരെ മുഴുവന്‍ സീറ്റിലും വിജയിച്ചു. പ്രസിഡന്റായി കെ.വി സാംബദേവന്‍, സെക്രട്ടറിയായി ആര്‍.രതീഷ് മോഹന്‍, ട്രഷററായി പി.മോഹനചന്ദ്രന്‍ എന്നിവര്‍ രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി പ്രെഫസര്‍ എന്‍. ശങ്കരനാരായണപിള്ള ,ജോ.സെക്രട്ടറിയായി ജി. സുരേഷ് എന്നിവരെയും തെരഞ്ഞെടുത്തു.
വി.എന്‍ ഉദയകുമാര്‍, രാജ്‌മോഹന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, റ്റി.കെ സഞ്‌ജീവ് കുമാര്‍,കെ.അപ്പുക്കുട്ടന്‍ നായര്‍, ബാബുരാജ് .ആര്‍.വിജയന്‍ നായര്‍, ശ്രീരാജ്, എസ്.കെ .ഗോപാലകൃഷ്‌ണ കര്‍ത്താ, കെ .പി മുകുന്ദന്‍ നായര്‍, മോഹന്‍ കുമാര്‍.ബി, രാ-ജേന്ദ്രകുമാര്‍ എന്നിവര്‍ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.