ഫോണ്‍ ചോര്‍ത്തല്‍: റെബേക്കയും ഭര്‍ത്താവും അറസ്റ്റില്‍
- Last Updated on 15 March 2012
- Hits: 3
ലണ്ടന്‍: ബ്രിട്ടനിലെ ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് 'ന്യൂസ് ഓഫ് ദ വേള്‍ഡ്' മുന്‍ എഡിറ്റര്‍ റെബേക്ക ബ്രൂക്‌സിനെ വീണ്ടും അറസ്റ്റ് ചെയ്തു. റെബേക്കയുടെ ഭര്‍ത്താവും പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ അടുത്ത സുഹൃത്തുമായ ചാര്‍ലിയും മറ്റ് നാലുപേരും ഇവര്‍ക്കൊപ്പം അറസ്റ്റിലായി.
ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ഓപ്പറേഷന്‍ വീറ്റിങ് എന്നാണ് പേരിട്ടിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം എല്ലാവരെയും ഏപ്രില്‍വരെ ജാമ്യത്തിലയച്ചതായും മെട്രോപ്പൊളിറ്റന്‍ പോലീസ് പറഞ്ഞു.
ഓക്‌സ്‌ഫെഡ്‌ഷെയറിലെ വസതിയില്‍ നിന്നാണ് റെബേക്കയെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ വീറ്റിങ്ങിന്റെ ഭാഗമായി കഴിഞ്ഞ ജൂലായിലും റെബേക്ക അറസ്റ്റിലായിരുന്നു. അഴിമതി സംബന്ധമായ അന്വേഷണങ്ങള്‍ നടക്കുന്ന ഓപ്പറേഷന്‍ അല്‍വദെന്റെ ഭാഗമായും റെബേക്കയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഫോണ്‍ ചോര്‍ത്തലിലെ കമ്പ്യൂട്ടര്‍ ഹാക്കിങ്‌സംബന്ധിച്ച അന്വേഷണങ്ങള്‍ ഓപ്പറേഷന്‍ ടുലേറ്റ എന്നാണ് അറിയപ്പെടുന്നത്.