സി.പി.ഐയ്ക്ക് യു.ഡി.എഫിലേയ്ക്ക് വരാം: വിഷ്ണുനാഥ്
- Last Updated on 01 May 2012
തൊടുപുഴ: രാഷ്ട്രീയപരമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ സി.പിഐ.യ്ക്ക് യു.ഡി.എഫിലേക്ക് വരുന്ന കാര്യം ആലോചിക്കാവുന്നതാണെന്ന് പി.സി.വിഷ്ണുനാഥ് എം.എല്‍.എ.സി.പി.ഐയെ എച്ചിലായി കാണുന്ന സി.പി.എം നയിക്കുന്ന മുന്നണിയില്‍ തുടരണമോ എന്ന് സി.പി.ഐ നേതാക്കള്‍ ചിന്തിക്കണം. സി.പി.ഐയെ മുന്നണിയില്‍ ചേര്‍ക്കുന്ന കാര്യം യു.ഡി.എഫ് നേതാക്കന്മാര്‍
ആലോചിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും വിഷ്ണുനാഥ് പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളിലും മാധ്യമ സ്ഥാപനങ്ങളിലും പോലീസിലും വരെ മതമൗലികവാദികള്‍ നുഴഞ്ഞ് കയറുന്നുണ്ട്. അക്രമ സ്വഭാവം കാണിക്കുന്ന ചില പാര്‍ട്ടികളില്‍ ഇവരുടെ സാന്നിധ്യം ഉണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്ന് വിഷ്ണുനാഥ് ആവശ്യപ്പെട്ടു.