30May2012

ഭാരത ബന്ദിന് ഹസാരെയുടെ പിന്തുണ

മുംബൈ: പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരെ മെയ് 31-ന് ബി.ജെ.പി.യും ഇടതു പക്ഷ കക്ഷികളും ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യാ ഹര്‍ത്താലിന് അണ്ണ ഹസാരെ പിന്തുണ പ്രഖ്യാപിച്ചു. 

തന്റെ അനുയായികള്‍ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ പുര്‍ണമായും

സഹകരിക്കുമെന്ന് പൊതുയോഗത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

അഴിമതിയും വിലക്കയറ്റവും കൊണ്ട് ഇന്ത്യയില്‍ ജനജീവിതം ദുഃസഹമായിരിക്കുകയാണെന്ന് ഹസാരെ പറഞ്ഞു. കേന്ദ്രത്തിലെ യു.പി.എ. സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ മുന്നാം വാര്‍ഷികം ആഘോഷിച്ചവേളയിലാണ് പെട്രോളിന്റെ വില വര്‍ധിപ്പിച്ചതെന്ന് ഹസാരെ കുറ്റപ്പെടുത്തി. മുംബൈയില്‍ ബന്ദിന് ശിവസേനയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Newsletter