അമേരിക്കയില്‍ നിന്ന് നാടുകടത്തുമെന്ന ഭീഷണിയില്‍ ഇന്ത്യന്‍ ദത്തുപുത്രി
- Last Updated on 26 May 2012
- Hits: 25
വാഷിങ്ടണ്‍: മുപ്പതുവര്‍ഷം മുമ്പ് അമേരിക്കന്‍ ദമ്പതിമാര്‍ ദത്തെടുത്ത ഇന്ത്യന്‍ വംശജയെ മാതൃരാജ്യത്തേക്ക് നാടുകടത്താന്‍ ശ്രമം. കൈറി ആഭ ഷെഫേര്‍ഡാണ് അമേരിക്കയില്‍ നിന്ന് നാടുകടത്തല്‍ ഭീഷണി നേരിടുന്നത്.എന്നാല്‍, ഇന്ത്യ യാത്രാരേഖകള്‍ നല്‍കിയാലേ അമേരിക്കയ്ക്ക് നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയൂ. ദത്തെടുത്ത കാലത്ത്
അമേരിക്കയിലെ ചൈല്‍ഡ് സിറ്റിസണ്‍ഷിപ്പ് നിയമപ്രകാരമുള്ള യോഗ്യത നേടിയില്ലെന്നതാണ് ഷെഫേര്‍ഡിനെ നാടു കടത്താനുള്ള കാരണമായി യു.എസ്.സര്‍ക്കാര്‍ പറയുന്നത്.
പ്രായം കഴിഞ്ഞുപോയതിനാല്‍ ഇപ്പോള്‍ ഷെഫേര്‍ഡിന് അതിന് കഴിയുകയുമില്ല. കയറ്റി അയയ്ക്കുന്ന വ്യക്തിയെ സ്വീകരിക്കുന്ന രാജ്യത്ത് പ്രവേശിപ്പിക്കുമെന്ന ഉറപ്പുകിട്ടിയാലേ നാടുകടത്തല്‍ നടപ്പാക്കാനാകൂവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. അതിനിടെ നാടുകടത്തലിനുള്ള യാത്രാരേഖകള്‍ നല്‍കാതെ തന്നെ സഹായിക്കുന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഷെഫേര്‍ഡ് നന്ദി പറഞ്ഞു.
അമേരിക്കയുടെ എമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്‍റിന് നാടുകടത്തേണ്ട പൗരന്മാരെക്കുറിച്ച് നിര്‍ദേശങ്ങള്‍ കോടതികളില്‍ നിന്ന് നിരന്തരം ലഭിക്കുന്നുണ്ട്.ഏതാണ്ട് 12, 000-ത്തോളം ഇന്ത്യക്കാര്‍ ഇമിഗ്രേഷന്‍ വകുപ്പിന്റെ കണക്കില്‍ നാടുകടത്താനായിട്ടുണ്ട്. ഇത്തരം കേസുകളില്‍ ഇന്ത്യ, ചൈന, വിയറ്റ്‌നാം, എത്യോപ്യ എന്നീ രാജ്യങ്ങള്‍ യാത്രാരേഖകള്‍ നല്‍കുന്നില്ലെന്ന് ജനപ്രതിനിധിസഭയില്‍ ആരോപണമുയര്‍ന്നിരുന്നു.