30June2012

ഒത്തുതീര്‍പ്പായി; പോമേഴ്‌സ്ബാക്കിന് എതിരെ കേസ് റദ്ദാക്കി

ന്യൂഡല്‍ഹി: അമേരിക്കന്‍ യുവതിയോട് ഹോട്ടല്‍മുറിയില്‍ അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ക്രിക്കറ്റ് താരം ലൂക് പോമേഴ്‌സ്ബാക്കിനെതിരെയുള്ള കേസ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരായ യുവതിയോടും സുഹൃത്തിനോടും കോടതിക്ക് പുറത്ത് ലൂക് പോമേഴ്‌സ്ബാക്ക് ഒത്തുതീര്‍പ്പിലെത്തിയതിനെത്തുടര്‍ന്നാണിത്.

പരാതിക്കാര്‍ തര്‍ക്കം പറഞ്ഞുതീര്‍ത്തതിനാലും അവര്‍ക്ക് തങ്ങളുടെ നാട്ടിലേക്ക് മടങ്ങിപ്പോകേണ്ടതിനാലും പ്രഥമവിവരറിപ്പോര്‍ട്ട് റദ്ദാക്കുന്നതായി ജസ്റ്റിസ് എം.എല്‍. മേഹ്ത പറഞ്ഞു. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രഥമവിവര റിപ്പോര്‍ട്ട് റദ്ദാക്കരുതെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വാദം കോടതി തള്ളി. പോമേഴ്‌സ്ബാക്ക് തന്റെ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

Newsletter