സിറിയയില്‍ സംഘര്‍ഷം തുടരുന്നു, 70 മരണം
- Last Updated on 26 May 2012
- Hits: 2
ഡമാസ്‌കസ്: സമാധാന ദൗത്യവുമായി യു.എന്‍ മധ്യസ്ഥന്‍ കോഫി അന്നന്‍ ജൂണില്‍ സിറിയ സന്ദര്‍ശിക്കാനിരിക്കെ രാജ്യത്തുടനീളം സംഘര്‍ഷം ശക്തമായി. 70 പേരാണ് കൊല്ലപ്പെട്ടത്.
ഹോംസിലെ മധ്യപ്രവിശ്യയായ ഹൗളയില്‍ മാത്രം 13 കുട്ടികളടക്കം 50
പേരാണ് മരിച്ചത്. ആയിരക്കണക്കിന് വിമതരാണ് നിരത്തിലിറങ്ങിയിരിക്കുന്നത്.
വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ലഡാക്കിയയില്‍ രൂക്ഷപോരാട്ടമാണ് നടക്കുന്നത്. ആലെപ്പോയില്‍ അരങ്ങേറിയ പന്ത്രണ്ട് പ്രതിഷേധപ്രകടനങ്ങള്‍ക്കെതിരെ സൈന്യം പലതവണ നിറയൊഴിച്ചു.
വടക്കന്‍ സിറിയയില്‍ ഇഡ്‌ലിബ് പ്രവിശ്യയിലെ ഖാന്‍ ഷെയ്ഖൂണിലും സംഘര്‍ഷം തുടരുകയാണ്. കഴിഞ്ഞാഴ്ച ഇവിടെ ആക്രമണത്തില്‍ 21 പേര്‍ മരിച്ചിരുന്നു. 66 പേര്‍ മരിച്ചെന്നാണ് വിമതര്‍ പറയുന്നത്.