കോമണ്‍വെല്‍ത്ത് അഴിമതി : സിബിഐ റെയ്ഡ് തുടങ്ങി
- Last Updated on 02 May 2012
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി കേസുകള്‍ അന്വേഷിക്കുന്ന സിബിഐ സംഘത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ റെയ്ഡ് തുടങ്ങി.
കോമണ്‍വെല്‍ത്ത് ഗെയിംസിനായി സ്‌റ്റേഡിയങ്ങളില്‍ സിന്തറ്റിക് ട്രാക്ക്
നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ റെയ്ഡ് നടക്കുന്നത്. സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണത്തിനായി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് അധികതുക ചെലവാക്കിയെന്നതാണ് കേസ്.
ഇരുപത് സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ട്രാക്ക് നിര്‍മ്മാണത്തില്‍ 30 കോടിയോളം രൂപ നഷ്ടം വരുത്തിയെന്നാണ് ആരോപണം.
കേന്ദ്ര പൊതുമരാമത്ത് വകുപ്പ് , സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്ത കമ്പനി, ഡല്‍ഹി വികസന അതോറിറ്റി എന്നിവയുടെ ഉദ്യോഗസ്ഥരുടെ ഓഫീസുകളിലും വീടുകളിലുമാണ് പരിശോധന. വൈകീട്ടുവരെ പരിശോധന തുടരുമെന്നാണ് സുചന.