പൈലറ്റുമാരുടെ സമരം നിയമവിരുദ്ധമെന്ന് മന്ത്രി
- Last Updated on 08 May 2012
ന്യൂഡല്‍ഹി: എയര്‍ഇന്ത്യ പൈലറ്റുമാര്‍ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്ന് വ്യോമയാനമന്ത്രി അജിത് സിങ് പറഞ്ഞു. പൈലറ്റുമാര്‍ക്ക് പരാതികളുണ്ടാവാം. എന്നാല്‍ അത് മാനേജ്‌മെന്റിനോടും ബന്ധപ്പെട്ട അധികാരികളോടും പറയാന്‍ തയ്യാറാകണം. എയര്‍ ഇന്ത്യയെ പുനരുദ്ധരിക്കാനുള്ള ശ്രമത്തിനിടെ പൈലറ്റുമാര്‍ നടത്തുന്ന
സമരം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അതിനിടെ വൈകീട്ട് ആറിനകം പൈലറ്റുമാര്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് എയര്‍ഇന്ത്യ മാനേജ്‌മെന്റ് നിര്‍ദ്ദേശം നല്‍കി. ജോലിക്ക് ഹാജരാകാത്തപക്ഷം പൈലറ്റുമാര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു.