വാഹനാപകടം: പഞ്ചാബിലെ മോഗയില്‍ 17 പേര്‍ മരിച്ചു
- Last Updated on 07 May 2012
മോഗ: പഞ്ചാബിലെ മോഗയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ജീപ്പും ട്രക്കും കൂട്ടിയിടിച്ച് 17 പേര്‍ മരിച്ചു. ലുധിയാന- ഫിറോസ്പൂര്‍ ദേശീയപാതയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിനാണ് അപകടം നടന്നത്. 14 പേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു.
ജീപ്പില്‍ സഞ്ചരിച്ചവരാണ് മരിച്ചവരെല്ലാം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. അമിത വേഗത്തില്‍ വന്ന ട്രക്ക് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ട്രക്ക് ഡ്രൈവര്‍ സംഭവ സ്ഥലത്തുനിന്ന് രക്ഷപെട്ടു. അഞ്ച് സ്ത്രീകളും അഞ്ച് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ചണ്ഡിഗഡില്‍നിന്ന് 170 കിലോമീറ്റര്‍ അകലെയാണ് മോഗ.