ഇന്ന് ആകാശത്ത് 'വലിയ ചന്ദ്രന്‍'
- Last Updated on 06 May 2012
ഹൈദരാബാദ്: ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്ന 'വലിയ ചന്ദ്രന്‍' (സൂപ്പര്‍മൂണ്‍) പ്രതിഭാസം ഞായറാഴ്ച ദൃശ്യമാകും. 2012ലെ ഏറ്റവും വലിയ ചന്ദ്രനെ കാണുന്ന ഈ ദിവസം തന്നെയാണ് ബുദ്ധപൂര്‍ണിമയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ഞായറാഴ്ച ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്കുള്ള ദുരം 3,56,955 കിലോമീറ്ററായിരിക്കും. സൂര്യോദയത്തിന് നിമിഷങ്ങള്‍ക്കു മുമ്പ് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അസ്തമിക്കുന്ന ചന്ദ്രന്‍ അന്നു വൈകുന്നേരം സൂര്യനസ്തമിച്ച് ഒരു മണിക്കൂറിനു ശേഷം അതേചക്രവാളത്തില്‍ ഉദിക്കുമെന്നതും ശ്രദ്ധേയമാണ്.
നവംബര്‍ 28 നായിരിക്കും ഭൂമിയില്‍ നിന്നും ചന്ദ്രന്‍ ഏറ്റവും അകലത്തിലെത്തുന്നത്. 4,06,349 കിലോമീറ്ററായിരിക്കും അന്ന് ചന്ദ്രനിലേക്കുള്ള ദൂരം. ഈ ദിവസത്തേക്കാള്‍ 11 ശതമാനം വലിപ്പമുള്ള ചന്ദ്രനെയായിരിക്കും ഞായറാഴ്ച കാണാന്‍ കഴിയുക.