പ്രതിരോധ മേഖലയിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമെന്ന് കരസേനാ മേധാവി
- Last Updated on 04 May 2012
ഹനുമാന്‍ഗഢ്: അടുത്ത കാലത്ത് പുറത്തുവന്ന പ്രതിരോധ മേഖലയിലെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാണെന്ന് കരസേനാമേധാവി ജന. വി.കെ. സിങ് അഭിപ്രായപ്പെട്ടു. സുതാര്യതയുടെ അതിരുകള്‍ക്കുള്ളില്‍ നിന്ന് മാത്രമേ ഇവയ്ക്ക് പരിഹാരം കാണാനാവൂവെന്നും അദ്ദേഹം പറഞ്ഞു.
'ശൂര്‍ വീര്‍'എന്ന് പേരിട്ട യുദ്ധാഭ്യാസ പ്രകടനത്തിന് സാക്ഷ്യം വഹിച്ചശേഷം
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജന. വി.കെ. സിങ്.
കരസേനയ്ക്ക് മതിയായ ആയുധശേഖരം വേണമെന്ന ആവശ്യം പാര്‍ലമെന്‍റിന്റെ സ്ഥിരംസമിതിയും അംഗീകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ലഭ്യമായ വിഭവങ്ങള്‍ വെച്ച് തന്നെ ഏതൊരു യുദ്ധ സാഹചര്യത്തെയും നേരിടാന്‍ സൈന്യത്തിന് പ്രാപ്തിയുണ്ട്.
വിരമിച്ച ശേഷം രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിന് തനിക്ക് തന്നെ അതറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.