24May2012

Breaking News
പെട്രോള്‍ ലിറ്ററിന് 7.50 രൂപ കൂട്ടി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി ധാരണയായി
ചന്ദ്രശേഖരന്‍ വധം: കൊലയാളികളിലൊരാള്‍ പിടിയില്‍
ലോഡ് ഷെഡിങ് പിന്‍വലിച്ചു
ഈജിപ്തില്‍ പ്രസിഡന്‍റ്തിരഞ്ഞെടുപ്പ് ഇന്ന്‌
വിക്ഷേപണം വിജയം: ബഹിരാകാശത്തേക്ക് ആദ്യത്തെ സ്വകാര്യപേടകം
സഹപാഠിയുടെ സ്വവര്‍ഗരതി വെബ്ക്യാമില്‍ പകര്‍ത്തിയ ഇന്ത്യക്കാരന് യു.എസ്സില്‍ തടവ്
സാങ്മ കാരാട്ടിനെ കണ്ടു; സോണിയയുമായി കൂടിക്കാഴ്ച നടന്നില്ല
ഭക്ഷ്യവസ്തുക്കള്‍ക്ക് വിലകയറിയത് 3 മുതല്‍ 147 ശതമാനം വരെ
You are here: Home National രേഖ വരുന്നു; ജയാബച്ചന്‍ രാജ്യസഭയിലെ സീറ്റ് മാറി

രേഖ വരുന്നു; ജയാബച്ചന്‍ രാജ്യസഭയിലെ സീറ്റ് മാറി

ന്യൂഡല്‍ഹി: ഹിന്ദി ചിത്രമായ 'സില്‍സില'യില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും രാജ്യസഭയില്‍ രേഖയുടെ അടുത്ത് ഇരിക്കാന്‍ ജയാ ബച്ചന് താത്പര്യമില്ലെന്ന് വ്യക്തമായി. രേഖയ്ക്കുസമീപം ഇരിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ ജയാബച്ചന്‍ തന്റെ ഇരിപ്പിടം ആവശ്യപ്പെട്ട് മാറ്റി.

രേഖയെ അടുത്തിടെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. രാജ്യസഭയില്‍ 99-ാം നമ്പര്‍ ഇരിപ്പിടമാണ് രേഖയ്ക്ക് അനുവദിച്ചത്. ജയാബച്ചന്റെ സീറ്റ് 91 ആണ്. രേഖയ്ക്ക് അനുവദിച്ച സീറ്റിന്റെ സമീപത്താണിത്. ആവശ്യം അംഗീകരിച്ച് ജയാബച്ചന്റെ ഇരിപ്പിടം 91നുപകരം 143 ആയി മാറ്റി. സമാജ്‌വാദി പാര്‍ട്ടിയുടെ രാജ്യസഭാംഗമാണ് ജയാബച്ചന്‍.

രേഖയും ജയാബച്ചനുംതമ്മിലുള്ള അകല്‍ച്ച ഒരുകാലത്ത് ഹിന്ദി സിനിമാ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. ജയയുടെ ഭര്‍ത്താവും ഹിന്ദി സിനിമാലോകത്തെ അതികായനുമായ അമിതാഭ്ബച്ചനുമായി 70-കളില്‍ പ്രമുഖ നായികയായിരുന്ന രേഖയ്ക്ക് അടുപ്പമുണ്ടായിരുന്നതായി അക്കാലത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 70-കളിലും 80-കളുടെ തുടക്കത്തിലും നിരവധി ശ്രദ്ധിക്കപ്പെട്ട ഹിന്ദി ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

'ദോ അഞ്ജാനേ', 'മുഖദര്‍ കാ സിക്കന്ദര്‍', 'മിസ്റ്റര്‍ നട്‌വര്‍ലാല്‍', 'സുഹാഗ്', 'സില്‍സില' തുടങ്ങി പല ചിത്രങ്ങളിലും ഇരുവരും അഭിനയിച്ചു.

രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് 103-ാം നമ്പര്‍ ഇരിപ്പിടമാണ് നല്‍കിയത്. വിജയ് മല്യക്കും പ്രമുഖ കാര്‍ഷികശാസ്ത്രജ്ഞന്‍ എം.എസ്. സ്വാമിനാഥന്റെയും ഇരിപ്പിടങ്ങള്‍ക്ക് നടുവിലാണ് ഇത്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട വ്യവസായപ്രമുഖ അനു ആഗയ്ക്ക് രേഖയ്ക്ക് തൊട്ടടുത്തുള്ള 98-ാം നമ്പര്‍ ഇരിപ്പിടമാണ് നല്‍കിയത്. തെണ്ടുല്‍ക്കറുടെയും രേഖയുടെയും സത്യപ്രതിജ്ഞ നടന്നിട്ടില്ല.

Newsletter