ഹരിയാനയില്‍ ട്രെയിന്‍ പാളംതെറ്റി: 19 പേര്‍ക്ക് പരിക്ക്
- Last Updated on 06 May 2012
ന്യൂഡല്‍ഹി: ഫിറോസ്പൂരില്‍നിന്ന് മുംബൈയിലേക്ക് പോയ പഞ്ചാബ് മെയില്‍ ഹരിയാനയിലെ റോത്തക് ജില്ലയില്‍ പാളംതെറ്റി. 19 പേര്‍ക്ക് പരിക്കേറ്റു. തീവണ്ടിയുടെ എട്ട് കോച്ചുകളാണ് ഞായറാഴ്ച പുലര്‍ച്ചെ 3.30 ന് പാളംതെറ്റിയത്. ആളപായമില്ല.
റോത്തക്കില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ കര്‍വാര്‍, സമ്പാല സ്റ്റേഷനുകള്‍ക്ക് മധ്യേയാണ് അപകടം നടന്നത്. എസ് അഞ്ചു മുതല്‍ പത്തുവരെയുള്ള സ്ലീപ്പര്‍ കോച്ചുകളും ഗാര്‍ഡ് കം ലഗേജ് വാനുകളുമാണ് പാളം തെറ്റിയതെന്ന് റെയില്‍വെ വക്താവ് പറഞ്ഞു.
പരിക്കേറ്റവരെ റോത്തക്കിലെ പി.ജി.ഐ.എം.എസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. റോത്തക്ക് - ഡല്‍ഹി പാതയിലെ ട്രെയിന്‍ ഗതാഗതം അപകടത്തെ തുടര്‍ന്ന് ഭാഗികമായി തടസപ്പെട്ടു. റെയില്‍വെ അന്വേഷണം തുടങ്ങി.