നാവികര്‍: തീരുമാനം അറിയിക്കണമെന്ന് കോടതി
- Last Updated on 09 May 2012
ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികരെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. നാവികരുടെ ഔദ്യോഗിക പദവി കണക്കിലെടുത്ത് അവരെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇറ്റലി സര്‍ക്കാരാണ്
കോടതിയെ സമീപിച്ചത്.
നാവികരെ ജയിലില്‍നിന്ന് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തുന്നതിനും മറ്റ് നടപടികള്‍ക്കുമായി നാലാഴ്ച സമയം വേണമെന്ന് കേരളം ആവശ്യപ്പെട്ടു. കൊല്ലം നീണ്ടകരയില്‍നിന്ന് കടലില്‍പോയ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലാണ് ഇറ്റാലിയന്‍ നാവികരായ ലെസ്‌തോറെ മാസി മിലിയാനൊ, സാല്‍വത്തോറെ ജിറോണ്‍ എന്നിവര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്.