10May2012

You are here: Home National രാജീവ്‌ വധം: ദയാ-ഹര്‍ജി സുപ്രീംകോടതിയി-ലേയ്ക്ക്‌

രാജീവ്‌ വധം: ദയാ-ഹര്‍ജി സുപ്രീംകോടതിയി-ലേയ്ക്ക്‌

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി രാജീവ്‌ഗാന്ധിയെ വധിച്ച കേസിലെ പ്രതികള്‍ നല്‍കിയ ദയാഹര്‍ജി പരിഗക്കുന്നത്‌ മദ്രാസ്‌ ഹൈക്കോടതിയില്‍നിന്നും സൂപ്രീം കോടതിയിലേയ്ക്ക്‌ മാറ്റി. മദ്രാസ്‌ ഹൈക്കോടതിയിലെ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ വെങ്കിട്ട്‌ നല്‍കിയ ഹര്‍ജിയിലാണ്‌ നടപടി.

 

കേസ്‌ പരിഗണിക്കുമ്പോള്‍ കോടതിയ്ക്ക്‌ പുറത്ത്‌ വലിയ ജനക്കൂട്ടം ഉണ്ടാകാറുണ്ട്‌. ഇത്‌ ജുഡീഷ്യറിയ്ക്കും തമിഴ്‌നാട്‌ സര്‍ക്കാരിനും സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്ന്‌ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. 

മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരാണ്‌ രാജീവ്‌ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പ്രതികള്‍. ഇവര്‍ നല്‍കിയ ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിയിരുന്നു. പതിനൊന്നു വര്‍ഷം ഹര്‍ജിയില്‍ തീരുമാനം എടുക്കാതെ തള്ളിയത്‌ ഭരണഘടനാവിരുദ്ധമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ പ്രതികള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്‌.

Newsletter