കടല്‍ക്കൊല: ഇറ്റലിയുടെ കരാര്‍ അസാധുവെന്ന് സുപ്രീംകോടതി
- Last Updated on 02 May 2012
ന്യൂഡല്‍ഹി • കടലില്‍ കൊല്ലപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുമായി ഇറ്റാലിയന്‍ സര്‍ക്കാരുണ്ടാക്കിയ കരാര്‍ നിയമ വിരുദ്ധമാണെന്നും ഇന്ത്യയിലെ ജുഡീഷ്യല്‍ പ്രക്രിയയ്ക്കെതിരെ കളിക്കാനാണ് കരാറിലൂടെ ഇറ്റലി ശ്രമിച്ചതെന്നും സുപ്രീം കോടതി. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന കരാറിനെതിരെ സംസ്ഥാന
സര്‍ക്കാര്‍ എന്തുകൊണ്ട് അപ്പീല്‍ നല്കിയിലെ്ലന്ന് ജഡ്ജിമാരായ ആര്.എം.ലോധ, എച്ച്.എല്‍.ഗോഖലെ എന്നിവരുടെ ബെഞ്ച് ചോദിച്ചു. അപ്പീല്‍ നല്കാന് സംസ്ഥാന സര്‍ക്കാരിനെ ഉപദേശിച്ചിട്ടുണ്ടെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യം വ്യക്തമാക്കി. ഗോപാല്‍ സുബ്രഹ്മണ്യമാണ് കരാര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. കൊല്ലപ്പെട്ട മല്സ്യത്തൊഴിലാളികളുണ്ടായിരുന്ന ബോട്ടിന്റെ ഉടമ പണം വാങ്ങി മൊഴിമാറ്റിയെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഗുലാം ഇ.വഹ്നവതി ചൂണ്ടിക്കാട്ടി. കരാറില്‍ തങ്ങള്‍ക്കു പങ്കിലെ്ലന്ന് കപ്പലുടമകള്ക്കുവേണ്ടി കെ.കെ.വേണുഗോപാല്‍ അറിയിച്ചു. കേസെടുക്കാന്‍ കേരള പൊലീസിനുള്ള അധികാരത്തെ തങ്ങള്‍ ചോദ്യം ചെയ്തിട്ടിലെ്ലന്നു വേണുഗോപാല്‍ പറഞ്ഞത് കോടതി രേഖയിലാക്കി. പൊതു നയത്തിനു വിരുദ്ധമായ വ്യവസ്ഥകളുള്ള കരാര്‍ സാധുവലെ്ലന്നാണ് കരാര്‍ നിയമത്തിലെ 23_ാം വകുപ്പ് വ്യക്തമാക്കുന്നത്. പ്രതികളായ സൈനികര്‍ക്കെതിരെ മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ കേസില്‍ നിലപാടെടുക്കിലെ്ലന്നും മറ്റും കരാറിലുള്ള വ്യവസ്ഥയാണ് പൊതു നയത്തിനു നിരക്കാത്തതായി കോടതി കണ്ടെത്തിയത്. വെടിവയ്പ് കേസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടിന് അടിസ്ഥാനമായ മൊഴി നല്കിയ ബോട്ടുടമയുടെ ചുവടുമാറ്റത്തിന്റെ ഗൗരവം ഗോപാല്‍ സുബ്രഹ്മണ്യം വിശദീകരിച്ചു.കടല്‍ക്കൊല: ഇറ്റാലിയന്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കണമെന്ന് കോടതികടല്ക്കൊല കേസിലുള്‍പ്പെട്ട എന്റിക്ക ലെക്സി കപ്പലിന് യാത്രാനുമതി നല്കുന്നതു സംബന്ധിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരെ കപ്പലുടമകള്‍ നല്കിയ ഹര്‍ജിയാണ് കോടതി ഇന്നലെ പരിഗണിച്ചത്. കപ്പല്‍ വിട്ടുനല്‍കണമെങ്കില്‍ ഗണ്യമായ തുക കെട്ടിവയ്ക്കണമെന്നും കപ്പലിന്റെ ക്യാപ്റ്റനുള്‍പ്പെടെ 10 പേര് കേസ് നടപടികള്‍ക്കായി എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാമെന്ന് രേഖാമൂലം ഉറപ്പു വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പൊലീസ് പത്തു പേരുടെയും മൊഴിയെടുത്തിരുന്നു. പത്തു പേരില്‍ ക്യാപ്റ്റനും മറ്റ് അഞ്ച് കപ്പല്‍ ജീവനക്കാര്‍ക്കുംവേണ്ടി രേഖാമൂലം ഉറപ്പു നല്കാന് തയാറാണെന്നും അഞ്ചാഴ്ചത്തെ നോട്ടീസ് നല്കിയാല് ഹാജരാക്കാമെന്നും വേണുഗോപാല്‍ പറഞ്ഞു. മറ്റു നാലു പേര് പ്രതികളല്ലാത്ത സൈനികരാണ്. അവരെ സംബന്ധിച്ച് ഉറപ്പു നല്‍കേണ്ടത് ഇറ്റാലിയന്‍ സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഇറ്റാലിയന്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ വിപ്ളവ് ശര്‍മയോട് കോടതി നിലപാട് ചോദിച്ചു. കടല്‍ക്കൊല സംബന്ധിച്ച് ഇന്ത്യന്‍ നിയമപ്രകാരം കേരള പൊലീസ് കേസെടുത്തത് ചോദ്യം ചെയ്തു തങ്ങള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ചില്‍ പരിഗണനയിലാണെന്ന സ്ഥിതിയില്‍, സാക്ഷികളായ സൈനികരെ ഹാജരാക്കാമെന്ന് ഇപ്പോള്‍ ഉറപ്പു നല്കാനാവിലെ്ലന്ന് വിപ്ളവ് ശര്‍മ പറഞ്ഞു. അങ്ങനെയെങ്കില്‍ കപ്പലിനു യാത്രാനുമതി നല്കാനാവിലെ്ലന്ന് കോടതി പറഞ്ഞു. രണ്ടര മാസമായി കടലില്‍ കപ്പലില്‍ കഴിയുന്നവരുടെ മാനസികാവസ്ഥയും അവര്‍ പ്രതികളലെ്ലന്ന വസ്തുതയും കണക്കിലെടുക്കണമെന്ന് വേണുഗോപാല്‍ പറഞ്ഞു. നാലു സൈനികരെ ഒഴിവാക്കി കപ്പല്‍ കൊണ്ടുപോകാന്‍ പോലും തയാറാണെന്ന് അദ്ദേഹം വ്യക്തമാക്കിയപ്പോള്‍, അത്തരമൊരു നടപടി, സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു. സൈനികരെ ഹാജരാക്കുന്നതിന് ഉറപ്പു നല്‍കാതെ കപ്പലിനു യാത്രാനുമതി ലഭിക്കിലെ്ലന്ന സ്ഥിതിയില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്തമാക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് ഇന്നു വീണ്ടും പരിഗണിക്കും. കേന്ദ്രത്തിനുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്സിങ്, ഹാരീസ് ബീരാന്, നിഷാന്ത് പാട്ടീല്‍ എന്നിവരും സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ എം.ടി. ജോര്‍ജും ഹര്‍ജിക്കാര്‍ക്കുവേണ്ടി വി.ജെ.മാത്യു, രാഗേന്ദ് ബസന്ത് എന്നിവരും ഹാജരായി.