രാജീവ് വധം: ദയാഹര്‍ജികേസ് സുപ്രീംകോടതിയിലേക്ക്
- Last Updated on 01 May 2012
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ദയാഹര്‍ജി സംബന്ധിച്ച വിചാരണ തമിഴ്‌നാടിനുപുറത്തേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.
ദയാഹര്‍ജി സംബന്ധിച്ച ഹര്‍ജി ഇനി സുപ്രീം കോടതി പരിഗണിക്കും. കേസിലെ
പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരെ കഴിഞ്ഞ സപ്തംബറില്‍ തൂക്കികൊല്ലാന്‍ വിധിച്ചിരുന്നു. ഇവരുടെ അപ്പീല്‍ പരിഗണിച്ച് വധശിക്ഷ നടപ്പാക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു.
പതിനൊന്ന് വര്‍ഷം മുമ്പ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതിയുടെ ഓഫീസില്‍ അകാരണമായി വൈകിച്ചെന്നുകാണിച്ചാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്.