- 30 March 2012
കവിയൂര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: വിവാദമായ കവിയൂര്‍ പീഡനക്കേസില്‍ തുടര്‍ അന്വേഷണം നടത്താന്‍ സി.ബി.ഐ കോടതി ഉത്തരവിട്ടു. അനഘയുടെ ശരീരത്തില്‍ എങ്ങനെ പുരുഷബീജം വന്നുവെന്നതിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അനഘയെ രാഷ്ട്രീയക്കാര്‍ ഉള്‍പ്പടെയുള്ള ഉന്നതര്‍ പീഡിപ്പിച്ചിട്ടുണ്ടോ എന്നത് പ്രത്യേകം പരിശോധിക്കണം. സി.ബി.ഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് കോടതി ഭാഗികമായി
Read more...
- 30 March 2012
ജനീവാ കരാര്‍ പാലിക്കണം; നാവികരെ വിട്ടുനല്‍കണം - ഇറ്റാലിയന്‍ പ്രതിരോധമന്ത്രി
തിരുവനന്തപുരം: വിചാരണത്തടവുകാരായ നാവികരെ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. ഇറ്റാലിയന്‍ നാവികര്‍ക്കൊപ്പം ജയിലില്‍ ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. രണ്ട് ആവശ്യവും സംസ്ഥാന അധികൃതര്‍ നിരാകരിച്ചു.
Read more...
- 29 March 2012
മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യമില്ലെന്ന് ഗണേഷ്
തിരുവനന്തപുരം: നിലവില്‍ മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യമൊന്നുമില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. മന്ത്രിയെ മാറ്റുകയാണെന്ന് കഴിഞ്ഞദിവസം നടന്ന യു.ഡി.എഫ്. യോഗത്തില്‍ പാര്‍ട്ടി നേതാവ് ആര്‍.ബാലകൃഷ്ണപിള്ള അറിയിച്ചിരുന്നു. മാത്രമല്ല വാര്‍ത്താസമ്മേളനം വിളിച്ച് ഗണേഷിനെതിരെ പിള്ള രൂക്ഷമായ വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു.
Read more...
- 30 March 2012
സെല്‍വരാജ് തിരുത്തി യു.ഡി.എഫില്‍ ചേരുന്നത് ആത്മഹത്യാപരമല്ല
തിരുവനന്തപുരം: യു.ഡി. എഫിലേക്ക് പോകുന്നതിലും ഭേദം ആത്മഹത്യയാണെന്ന മുന്‍ നിലപാട് എം.എല്‍.എ. സ്ഥാനം രാജിവെച്ച ആര്‍. സെല്‍വരാജ് തിരുത്തി. യു.ഡി.എഫില്‍ ചേരുന്നതിലും ഭേദം ആത്മഹത്യയാണെന്ന് രാജിപ്രഖ്യാപന ദിവസം പറഞ്ഞത് അന്നത്തെ പ്രത്യേക സാഹചര്യത്തിലായിരുന്നു. ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
Read more...
- 30 March 2012
ലോഡ്‌ഷെഡ്ഡിങ് അരമണിക്കൂര്‍; നിരക്ക് കൂട്ടാന്‍ ശുപാര്‍ശ
തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കളുടെ ലോഡ് ഷെഡ്ഡിങ് അരമണിക്കൂറായി പുനര്‍നിശ്ചയിക്കാന്‍ വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനിച്ചു. ഒരുയൂണിറ്റിന് 35 പൈസ മുതല്‍ 1.55 രൂപവരെ നിരക്ക് വര്‍ധിപ്പിക്കാന്‍ റെഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കാനും പെന്‍ഷന്‍ പ്രായം 56 വയസ്സായി നിശ്ചയിക്കാനും ബോര്‍ഡ് തീരുമാനമെടുത്തിട്ടുണ്ട്.
Read more...
- 29 March 2012
കുടുംബത്തെ അപമാനിക്കാന്‍ ക്വട്ടേഷന്‍ നല്‍കി: സെല്‍വരാജ്
തിരുവനന്തപുരം: തന്റെ ഭാര്യയെയും പെണ്‍മക്കളെയും അപമാനിക്കാന്‍ സി.പി.എം ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചുവെന്ന് നെയ്യാറ്റിന്‍കര മുന്‍ എം.എല്‍.എ ആര്‍. സെല്‍വരാജ് ആരോപിച്ചു. പാര്‍ട്ടിയില്‍ ഉള്ളവര്‍ക്ക് ഇക്കാര്യം അറിയാം. പാര്‍ട്ടിയില്‍ നിന്നതിനാല്‍ അന്ന് ഇക്കാര്യം മറ്റാരോടും പറഞ്ഞില്ലെന്ന് സെല്‍വരാജ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
Read more...