- 28 March 2012
സോളിഡാരിറ്റിയുടെ യോഗത്തില്‍ ബിജുസലീം പങ്കെടുത്തു
തിരുവനന്തപുരം: ഇ-മെയില്‍ ചോര്‍ത്തല്‍ കേസിലെ പ്രധാന പ്രതി ബിജുസലീം മതസംഘടനയായ സോളിഡാരിറ്റിയുടെ യോഗത്തില്‍ പങ്കെടുത്തതായി അന്വേഷണ സംഘം കണ്ടെത്തി. ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരം ലഭിച്ചത്.
കോഴിക്കോട്ട് നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ എടുത്ത അവധി സാധൂകരിക്കാന്‍
Read more...
- 27 March 2012
അനൂപിന് ഗതാഗതവകുപ്പോ ഗ്രാമവികസനമോ ലഭിച്ചേക്കും
തിരുവനന്തപുരം: മുസ്‌ലിംലീഗിന് അഞ്ചാംമന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കെ യു.ഡി.എഫ് നേതൃയോഗം ബുധനാഴ്ച തിരുവനന്തപുരത്ത് ചേരും. യോഗത്തിനുമുമ്പുതന്നെ ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ നേതൃത്വം കിണഞ്ഞുശ്രമിച്ചുവരുന്നു. പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ചതായതിനാല്‍ ഇക്കാര്യത്തില്‍ പിന്നാക്കംപോകാന്‍ പാര്‍ട്ടിക്ക് ആകില്ലെന്നാണ് ലീഗിന്റെ നിലപാട്. എന്നാല്‍
Read more...
- 27 March 2012
നോക്കുകൂലി ചോദിച്ചാല്‍ കൊള്ളയ്ക്ക് കേസ്
തിരുവനന്തപുരം: നോക്കുകൂലിക്കായി ഭീഷണിപ്പെടുത്തിയാല്‍ കൊള്ളയ്ക്ക് കേസ്സെടുക്കുമെന്ന് പോലീസ്. നോക്കുകൂലി ആവശ്യപ്പെടുന്നവരില്‍ നിന്ന് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കാനും പോലീസ് തീരുമാനിച്ചു. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ തിങ്കളാഴ്ച ഡി.ജി.പി പുറത്തിറക്കി.
Read more...
- 27 March 2012
പാര്‍ട്ടിയെ വേണ്ടാത്ത മന്ത്രിയെ വേണ്ടെന്ന് പിള്ള
തിരുവനന്തപുരം: പാര്‍ട്ടിയെ വേണ്ടാത്ത മന്ത്രിയെ വേണ്ടെന്ന് ആര്‍ ബാലകൃഷ്ണ പിള്ള. പാര്‍ട്ടിക്ക് വിധേയനാകാത്ത മന്ത്രിയെ ഇനി താങ്ങാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ബി നേതൃയോഗത്തിന് ശേഷം ചെയര്‍മാന്‍ കൂടിയായ ആര്‍ ബാലകൃഷ്ണ പിള്ള വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടിയുടെ പ്രതിനിധിയായി മന്ത്രിസഭയിലുള്ള സ്വന്തം മകന്‍ കൂടിയായ ഗണേഷ് കുമാറിനെതിരെ പേരെടുത്ത്
Read more...
- 27 March 2012
നെയ്യാറ്റിന്‍കര: സി.പി.എമ്മില്‍ പുതുമുഖത്തിന് സാധ്യത
നെയ്യാറ്റിന്‍കര: ഉപതിരഞ്ഞെടുപ്പില്‍ ആര്‍. സെല്‍വരാജിന്റെ പടയോട്ടത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സ്ഥാനാര്‍ഥികളെക്കുറിച്ച് സി.പി.എം. അന്വേഷണം തുടങ്ങി. മണ്ഡലത്തിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍ പൊതുസമ്മതനായ ഒരു സ്ഥാനാര്‍ഥിയെയാണ് പാര്‍ട്ടി മത്സര രംഗത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. പാര്‍ട്ടി അംഗമായ പുതുമുഖം സ്ഥാനാര്‍ഥിയായി രംഗപ്രവേശം ചെയ്യാന്‍ സാധ്യതയേറുകയാണ്.
Read more...
- 26 March 2012
ഗണേഷിനെതിരെ പിള്ള കടുത്ത നടപടിക്ക്
തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യം മുന്നണിവേദികളില്‍ ശക്തമായി ഉന്നയിക്കുമെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള സൂചന നല്‍കി. ചൊവ്വാഴ്ച ചേരുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ ഗണേഷിനെതിരെ നടപടിയുണ്ടായേക്കും. പാര്‍ട്ടി താത്പര്യങ്ങള്‍ക്കു വിരുദ്ധമായി പെരുമാറുന്ന മന്ത്രിയെ തങ്ങള്‍ക്ക് വേണ്ടെന്നാണ് ആര്‍. ബാലകൃഷ്ണപിള്ളയുടെ നിലപാട്.
Read more...