- 11 March 2012
കാര്‍ ഡിവൈഡറിലിടിച്ച് ജഗതിക്ക് ഗുരുതരപരിക്ക്
കോഴിക്കോട്: ചലച്ചിത്രതാരം ജഗതി ശ്രീകുമാറിനെ വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് 'മിംസ്' ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജഗതി അപകടനില തരണം ചെയ്തുവരികയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. വാഹനം ഓടിച്ചിരുന്ന പെരുമ്പാവൂര്‍ സ്വദേശി അനില്‍കുമാര്‍ (50) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
- 10 March 2012
കോഴിക്കോട് പാളയത്ത് വന്‍ അഗ്നിബാധ
കോഴിക്കോട്: നഗരത്തിലെ പാളയം മാര്‍ക്കറ്റിന് സമീപം വന്‍ തീപ്പിടിത്തം. ശനിയാഴ്ച രാവിലെ ഏഴിനാണ് പാളയത്തെ ഹോട്ടലിന്റെ അടുക്കളയില്‍ തീപ്പിടിത്തം ഉണ്ടായത്. തൊട്ടടുത്ത കടകളിലേക്ക് ഉടന്‍ തീ പടര്‍ന്നു. തീ കെടുത്തുന്നതില്‍ അഗ്നിശമനസേന വീഴ്ചവരുത്തിയെന്ന് ആരോപിച്ച് ചിലര്‍ സ്ഥലത്തെത്തിയ ജില്ലാ കളക്ടറെ തടഞ്ഞു.
- 10 March 2012
നടന്‍ ജഗതി ശ്രീകുമാറിന് വാഹനാപകടത്തില്‍ പരിക്ക്
കോഴിക്കോട്: നടന്‍ ജഗതി ശ്രീകുമാറിന് വാഹനാപകടത്തില്‍ ഗുരുതരമായ പരിക്ക്. അദ്ദേഹം സഞ്ചരിച്ച കാര്‍ തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍ ഡിവൈഡറില്‍ ഇടിച്ചു കയറി. ശനിയാഴ്ച പുലര്‍ച്ചെ 4.50 നായിരുന്നു അപകടം. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Read more...