പൈങ്കുളം ആസ്പത്രിയിലെ നേഴ്‌സുമാര്‍ സമരത്തില്‍
- Last Updated on 14 February 2012
- Hits: 2
തൊടുപുഴ: ഇടുക്കി പൈങ്കുളം സേക്രട്ട് ഹാര്‍ട്ട് ആസ്പത്രിയിലെ നേഴ്‌സുമാര്‍ വേതനവര്‍ധന ആവശ്യപ്പെട്ട് സമരം തുടങ്ങി. മാന്യമായ ശമ്പളം നല്‍കാന്‍ മാനേജ്‌മെന്റ് തയാറാകുക, രാത്രിജോലിക്ക് പ്രത്യേക ബാറ്റ അനുവദിക്കുക, ഭക്ഷണത്തിനും താമസത്തിനുമായി ശമ്പളത്തില്‍ നിന്ന് പിടിക്കുന്ന തുകയില്‍
കുറവ് വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. രാവിലെ എട്ട് മണിമുതലാണ് സമരം തുടങ്ങിയത്. സമരം നിര്‍ത്തണമെന്നും ആസ്പത്രിപരിസരം വിട്ടുപോകണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും നേഴ്‌സുമാര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ബലംപ്രയോഗിച്ച് ആസ്പത്രി വളപ്പില്‍ നിന്ന് നേഴ്‌സുമാരെ പുറത്താക്കി.
ഇതിനിടെ സമരത്തില്‍ പങ്കെടുക്കാനായി ഒരുങ്ങിയ ഒരു വിഭാഗം നേഴ്‌സുമാരെ ഹോസ്റ്റലില്‍ പൂട്ടിയിട്ടതായും നേഴ്‌സുമാര്‍ ആരോപിച്ചു. സമരത്തില്‍ പങ്കെടുക്കാനായി ഹോസ്റ്റലില്‍ നിന്ന് നേഴ്‌സുമാര്‍ പുറപ്പെടുന്നത് തടഞ്ഞ് ഹോസ്റ്റല്‍ പുറത്ത് നിന്ന് അധികൃതകര്‍ പൂട്ടിയതായാണ് ആരോപണം.