19February2012

You are here: Home World അമേരിക്കയില്‍ സ്‌ഫോടനം നടത്താന്‍ ശ്രമം

അമേരിക്കയില്‍ സ്‌ഫോടനം നടത്താന്‍ ശ്രമം

വാഷിങ്ടണ്‍: അമേരിക്കയിലെ ക്യാപിറ്റോള്‍ മന്ദിരത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട യുവാവ് പിടിയിലായി. മൊറോക്കോ പൗരനായ അമീന്‍ അല്‍ ഖലീഫി (29) ആണ് എഫ്.ബി.ഐയുടെ പിടിയിലായത്. ഖലീഫിയെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കി. ഏറെക്കാലമായി ഖലീഫിയുടെ

നീക്കങ്ങള്‍ എഫ്.ബി.ഐ നിരീക്ഷിച്ചു വരികയായിരുന്നു. അല്‍ ഖൈദയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന.

മൊറോക്കോയില്‍നിന്ന് അമേരിക്കയില്‍ എത്തിയ ഖലീഫി വിര്‍ജിനിയയിലാണ് താമസിച്ചിരുന്നത്. സ്‌ഫോടനം നടത്താന്‍ ആവശ്യമായ വസ്തുക്കള്‍ തീവ്രവാദികളെന്ന വ്യാജേനെ ഖലീഫിയുമായി ബന്ധം പുലര്‍ത്തിയ എഫ്.ബി.ഐ ഉദ്യോഗസ്ഥര്‍ തന്നെയാണ് നല്‍കിയത്. സ്‌ഫോടനം നടത്താന്‍ ക്യാപിറ്റോള്‍ മന്ദിരത്തിന് അടുത്തെത്തിയ ഉടനെ അധികൃതര്‍ അറസ്റ്റു ചെയ്തു.

Newsletter