പാകിസ്താനിലെ ചാവേറാക്രമണം; മരണം 36 ആയി
- Last Updated on 18 February 2012
- Hits: 1
പെഷവാര്‍: വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ വെള്ളിയാഴ്ച പള്ളിക്കുപുറത്തുണ്ടായ ചാവേറാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. 50-ലേറെ പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ട്.
ഖുറം ജില്ലയിലെ പ്രധാനപട്ടണമായ പരാച്ചിനറിലെ ചന്തയിലാണ് മോട്ടോര്‍സൈക്കിളിലെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച നമസ്‌കാരത്തിനുമുമ്പ് ജനത്തിരക്കേറിയ സമയമാണ് ആക്രമണത്തിന് തിരഞ്ഞെടുത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഭൂരിപക്ഷ സുന്നികളും ന്യൂനപക്ഷമായ ഷിയാകളുംതമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന ഗോത്രവര്‍ഗമേഖലയാണിത്. വിഭാഗീയ സംഘട്ടനങ്ങളില്‍ നൂറുകണക്കിനാളുകള്‍ മേഖലയില്‍ മരിച്ചിട്ടുണ്ട്.