19February2012

You are here: Home World വെടിവെപ്പ്: ഉദ്യോഗസ്ഥരെ അയയ്ക്കാമെന്ന് ഇറ്റലി

വെടിവെപ്പ്: ഉദ്യോഗസ്ഥരെ അയയ്ക്കാമെന്ന് ഇറ്റലി

റോം: ഇറ്റാലിയന്‍ ചരക്കുകപ്പലിലെ ജീവനക്കാരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയിലേക്ക് നയതന്ത്ര ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാമെന്ന് ഇറ്റലി. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ റോമിലെ ഇന്ത്യന്‍

സ്ഥാനപതിയുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. ഇറ്റാലിയന്‍ നാവികസേന സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. അന്വേഷണത്തിന് എല്ലാ സഹകരണവും വാഗ്ദാനം ചെയ്തുകൊണ്ട് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ജൂലിയോ ടെര്‍സി വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയ്ക്ക് എഴുതിയ കത്ത് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറി.

Newsletter