പിറവം തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് യു.ഡി.എഫ്
- Last Updated on 18 February 2012
- Hits: 1
കൊച്ചി: പിറവം ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റണമെന്ന് യു.ഡി.എഫ്. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷണറോട് അഭ്യര്‍ത്ഥിക്കാന്‍ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. 18 ഞായറാഴ്ചയ്ക്ക് പകരം 17 ശനിയാഴ്ചയിലേക്ക് തിരഞ്ഞെടുപ്പ് മാറ്റാന്‍ യു.ഡി.എഫ് ആവശ്യപ്പെടും. ഇക്കാര്യത്തില്‍ ഇടതു നേതാക്കളുടെ
അഭിപ്രായം സ്വീകരിക്കുന്നുവെന്ന് നേതൃയോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
പിറവം ഉപതിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരും യു.ഡി.എഫ് ഘടകകക്ഷി നേതാക്കളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ 24 ന് വൈകീട്ട് മൂന്നിന് പിറവത്ത് ചേരുമെന്ന് നേതാക്കള്‍ അറിയിച്ചു.