19February2012

You are here: Home National ഭീകരവിരുദ്ധ കേന്ദ്രം:കൂട്ടുത്തരവാദിത്വം ഉണ്ടെന്ന് ചിദംബരം

ഭീകരവിരുദ്ധ കേന്ദ്രം:കൂട്ടുത്തരവാദിത്വം ഉണ്ടെന്ന് ചിദംബരം

കൊല്‍ക്കത്ത: രാജ്യസുരക്ഷയില്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും കൂട്ടുത്തരവാദിത്വം ഉണ്ടെന്ന് ആഭ്യന്തരമന്ത്രി പി.ചിദംബരം. ദേശീയ ഭീകരവിരുദ്ധ കേന്ദ്രം (എന്‍.സി.ടി.സി) ആരംഭിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കം എട്ട്

മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ചിദംബരം ഇക്കാര്യം പറഞ്ഞത്.

ക്രമസമാധാന പാലനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് ഭരണഘടന വ്യക്തമാക്കുന്നു. എന്നാല്‍ അകത്തുനിന്നും പുറത്തുനിന്നും രാജ്യംനേരിടുന്ന ഭീഷണികളെ നേരിടാനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്നും ഭരണഘടനയിലുണ്ട്. തീവ്രവാദം അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാനങ്ങളോട് സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയ്ക്ക് സമീപം എന്‍.എസ്.ജി ഹബ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചടങ്ങില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുത്തില്ല.

ക്രമസമാധാന പാലനത്തിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാകും ഭീകരവിരുദ്ധകേന്ദ്രം എന്ന് കുറ്റപ്പെടുത്തിയാണ് സഖ്യകക്ഷിയായ തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചത്. മമതയ്ക്കു പുറമെ ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രത്തിനെതിരെ അണിനിരന്നിരുന്നു.

Newsletter